വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബോക്സിങ് റിങിൽ പോരടിച്ച് ആര്യ; പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ’ ട്രെയിലർ 

'കബിലന്‍' എന്നാണ് ആര്യയുടെ കഥാപാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് മത്സരങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വമ്പൻ മേക്കോവറിലാണ് ആര്യ എത്തുക. കബിലന്‍ എന്നാണ് ആര്യയുടെ കഥാപാത്രം.  

സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖത്തിന്റെ ജീവചരിത്രം ആര്യയുടെ കഥാപാത്രത്തിന് അടിസ്ഥാനമാണെന്ന് റിപ്പോർട്ടുകളുണ്ട് . എന്നാൽ ഇതേക്കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്.സഞ്ജന നടരാജന്‍ ആണ് നായിക.  

ജൂലൈ 22ന് ആമസോൺ പ്രൈം വീഡിയോയിൽ സിനിമ റിലീസ് ചെയ്യും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT