Karuppu 
Entertainment

'കൊഞ്ചം നാള്‍ ഇല്ലെ, ഭയം വിട്ട് പോച്ചാ..?'; സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ‘കറുപ്പ്’ ട്രെയിലർ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പിന്‍റെ ഗംഭീര ട്രെയിലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് രംഗങ്ങളാല്‍ സമ്പന്നമായ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം സമ്മാനിക്കുമെന്നതിനുറപ്പിക്കുന്നതാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിന്റെ ഭാഗമായി സൂര്യയും കറുപ്പ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരം നിശാഗന്ധിയിൽ മെയ് 12നു വൈകിട്ട് 6 മണിക്ക് നടക്കും. പി ആർ ആൻഡ് പ്രൊമോഷൻസ് : പി ആർ ഓ പ്രതീഷ് ശേഖർ.

Trailer of Suriya starrer Karuppu is out. Suriya and Trisha are back together after a longtime.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഘടക കക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

'സലീമയ്ക്ക് വന്നത് ഓറല്‍ കാന്‍സര്‍, ചോദിച്ചിട്ടും സിനിമയിലെ പലരും സഹായിച്ചില്ല'; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍

'കേരളത്തിന് വേണം, ഡല്‍ഹിയില്‍ തുടരണം; കെസിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത!'; മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്

ഭക്ഷണം കഴിച്ച ഉടൻ ഈ ഒരു ശീലം തുടങ്ങൂ; ശരീരത്തിൽ മാറ്റം ഉറപ്പ്

SCROLL FOR NEXT