തൃപ്തി ദിമ്രി ഇന്‍സ്റ്റഗ്രാം
Entertainment

ദീപിക പദുകോണിനേയും ഷാരുഖ് ഖാനേയും പിന്നിലാക്കി; 2024ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായി തൃപ്തി ദിമ്രി

ദീപിക രണ്ടാം സ്ഥാനത്തും ഷാരുഖ് ഖാന്‍ നാലാം സ്ഥാനത്തുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

രണ്‍ബീര്‍ കപൂറിന്റെ അനിമലിലൂടെ നാഷണല്‍ ക്രഷ് ആയ നടിയാണ് തൃപ്തി ദിമ്രി. സിനിമ തിയറ്ററില്‍ എത്തിയതിനു പിന്നാലെ നടിയുടെ ജനസമ്മതി റോക്കറ്റുപോലെയാണ് കുതിച്ചുപൊന്തിയത്. ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ പോലും പിന്നിലാക്കിക്കൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായിരിക്കുകയാണ് തൃപ്തി. ഐഎംഡിബി ആണ് ലിസ്റ്റ് പുറത്തുവിട്ടത്.

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിനേയും സൂപ്പര്‍താരം ഷാരുഖ് ഖാനെയും പിന്തള്ളിയാണ് താരം ആദ്യ സ്ഥാനത്ത് എത്തിയത്. ദീപിക രണ്ടാം സ്ഥാനത്തും ഷാരുഖ് ഖാന്‍ നാലാം സ്ഥാനത്തുമാണ്. ഇഷാന്‍ ഖട്ടറാണ് മൂന്നാം സ്ഥാനത്ത്. ശോഭിത ധൂലിപാല, ശര്‍വാണി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയത്.

തൃപ്തി ദിമ്രി

തൃപ്തി ദിമ്രി

അനിമല്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ തൃപ്തി ദിമ്രിയുടെ താരമൂല്യത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. ഒന്നിനു പിറകെ ഒന്നായി മൂന്ന് ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് എത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യാ ക വോ വാല വിഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയായിരുന്നു ചിത്രങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ജനപ്രീതിയുള്ള നായികയായതോടെ ബോളിവുഡിനും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം പോസ്റ്റ് പങ്കുവച്ചിരുന്നു.

ദീപിക പദുകോണ്‍

ദീപിക പദുകോണ്‍

ബോളിവുഡ് താരസുന്ദരിക്ക് വ്യക്തിപരമായി വളരെ സ്‌പെഷ്യലായ വര്‍ഷമാണ് ഇത്. ഈ വര്‍ഷമാണ് താരം മാതൃത്വത്തിലേക്ക് ചുവടുവെച്ചത്. ഗര്‍ഭകാലത്തും സിനിമയില്‍ സജീവമായിരുന്നു താരം. ദീപിക അഭിനയിച്ച മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസിന് എത്തിയത്. ഫൈറ്റര്‍, കല്‍ക്കി 2898 എഡി, സിങ്കം എഗെയ്ന്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍.

ഇഷാന്‍ ഖട്ടര്‍

ഇഷാന്‍ ഖട്ടര്‍

ഹോളിവുഡ് അരങ്ങേറ്റത്തിലൂടെ 2024ല്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയിരിക്കുകയാണ് ഇഷാന്‍ ഖട്ടര്‍. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദി പെര്‍ഫക്റ്റ് കപ്പിളിലൂടെയായിരുന്നു താരം ഞെട്ടിച്ചത്. മര്‍ഡര്‍ മിസ്റ്ററി സീരീസില്‍ നിക്കോള്‍ കിഡ്മാനാണ് പ്രധാന വേഷത്തിലെത്തിയത്.

ഷാരുഖ് ഖാന്‍

ഷാരുഖ് ഖാന്‍

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഷാരുഖ് ഖാന്റെ ഒറ്റ സിനിമ പോലും റിലീസിന് എത്തിയിരുന്നില്ല. എങ്കിലും താരം വാര്‍ത്തകളില്‍ നിറഞ്ഞു. ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിന്റെ വിജയം ഷാരുഖ് ഖാനെ സാമ്പത്തികമായും വലിയ വളര്‍ച്ച നേടിക്കൊടുത്തു.

ശോഭിത ധൂലിപാല

തെന്നിന്ത്യയിലൂടെ ശ്രദ്ധേയയായ ശോഭിത ധൂലിപാലയാണ് അഞ്ചാം സ്ഥാനത്ത്. മങ്കി മാന്‍ എന്ന ചിത്രത്തിലൂടെ താരം ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. കല്‍ക്കി 2892 എഡിയില്‍ ദീപികയ്ക്കായി ശബ്ദം നല്‍കിയതും ശോഭിതയായിരുന്നു. നടന്‍ നാഗ ചൈതന്യയുമായുള്ള ബന്ധവും താരത്തെ വാര്‍ത്തകളില്‍ നിറച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു