സൂര്യ, തൃഷ ഫെയ്സ്ബുക്ക്
Entertainment

20 വർഷങ്ങൾക്ക് ശേഷം സൂര്യയുടെ നായികയായി തൃഷ; സൂര്യ 45 അപ്ഡേറ്റ്

ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ലാണ് തൃഷ നായികയായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അഭിനയ രം​ഗത്ത് 22 വർഷം തികച്ചിരിക്കുകയാണ് തൃഷയിപ്പോൾ. 2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പം വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് തൃഷ. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ലാണ് തൃഷ നായികയായെത്തുന്നത്.

സൂര്യയ്ക്കൊപ്പം ആറു, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ നായികാനായകൻമാരായെത്തിയത്. 2010ൽ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ് സൂര്യ 45 നിർമിക്കുന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുൻപ് സില്ലിനു ഒരു കാതൽ, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

കങ്കുവയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം നിരവധി സിനിമകളാണ് തൃഷയുടേതായി ലൈൻ അപ്പിലുള്ളത്. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ് ലൈഫ്, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളാണ് തൃഷയുടേതായി ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !