ടൊവിനോ തോമസ്, തൃഷ കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

തൃഷ വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയില്‍ മുഖ്യവേഷത്തില്‍

തൃഷ നായികയാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ. ഏറെ ആരാധകരുള്ള താരം ഇപ്പോള്‍ മലയാളത്തിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ് നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് തൃഷ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. 

താരത്തെ നായികയായി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റര്‍ പുറത്തിറക്കി. ടൊവിനോ ആണ് തൃഷയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. തൃഷ നായികയാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ഇത്. ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായാണ് താരം മലയാളത്തിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ റാമിലും തൃഷയാണ് നായിക. 

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിന്റി. ഫോറന്‍സിക് സിനിമ വിജയമായതിന് പിന്നാലെയാണ് ഇവര്‍ ഐഡന്റിറ്റിയിലൂടെ ഒന്നിക്കുന്നത്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2ലാണ് തൃഷയെ അവസാനം കണ്ടത്. വിജയ് നായകനാവുന്ന ലിയോയും താരം എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു