ഫയല്‍ ചിത്രം 
Entertainment

നടി കീർത്തി സുരേഷിന് വീണ്ടും വ്യാജവിവാഹം, വരൻ പ്രമുഖ തമിഴ് സംവിധായകൻ

ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ്‌ വാർത്തയിലെ ഉള്ളടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സ‌ുരേഷ് കുമാർ.

വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്ത വരുന്നതെന്നും സുരേഷ് കുമാർ പ്രമുഖ ഓൺലൈനോട് പ്രതികരിച്ചു.

തമിഴിലും തെലുങ്കിലുമായി കീർത്തിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി പ്രധാന വേഷം കൈക‌ാര്യം ചെയ്യുന്നുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം