തുനിഷ ശർമ, ഷീസാനും തുനിഷയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

തുനിഷ ശര്‍മയുടെ ആത്മഹത്യ; നടന്‍ ഷീസന്‍ ഖാന് ജാമ്യം, പുറത്തിറങ്ങുന്നത് രണ്ടു മാസത്തിനു ശേഷം

ഷീസന്റെ സഹോദരി ഷഫാസ് നാസ് താരത്തിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ നടന്‍ ഷീസന്‍ ഖാന് ജാമ്യം. മഹാരാഷ്ട്ര കോടതിയാണ് ഒരു ലക്ഷം രൂപ ബോണ്ടില്‍ ഷീസന്‍ ഖാന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ഷീസനോട് ആവശ്യപ്പെട്ടു. 

അറസ്റ്റിലായി രണ്ടു മാസത്തിനു ശേഷമാണ് ഷീസന്‍ പുറത്തുവരുന്നത്. ഷീസന്റെ സഹോദരി ഷഫാസ് നാസ് താരത്തിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ചു. ഈ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും സന്തോഷമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് തുനിഷ സീരിയലിന്റെ സെറ്റില്‍ തൂങ്ങി മരിച്ചത്. ഷീസനുമായുള്ള പ്രണയം തകര്‍ന്നതാണ് ജീവനൊടുക്കാന്‍ കാരണമായത്. നടിയുടെ അമ്മയുടെ പരാതിയില്‍ അതിനു അടുത്ത ദിവസം തന്നെ ഷീസനെ അറസ്റ്റു ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT