ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'അന്ന് അച്ഛന്മാർ ഒന്നിച്ചു, ഇന്ന് മക്കളും'; സന്തോഷം പങ്കുവച്ച് വേണു​ഗോപാൽ

തലമുറകളുടെ അപൂർവമായ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ​ഗായകൻ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട ​ഗായകനാണ് ജി വേണു​ഗോപാൽ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്കാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറന്നിട്ടുള്ളത്. മോഹൻലാൽ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ​ഗാനങ്ങളെല്ലാം സം​ഗീത പ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇതാ തലമുറകളുടെ അപൂർവമായ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ​ഗായകൻ. 

രണ്ടു തലമുറകളുടെ കൂടിച്ചേരൽ

താൻ മോഹൻലാലിന്റെ ശബ്ദം ആയതുപോലെ തന്റെ മകൻ പ്രണവ് മോഹൻലാലിന്റെ ശബ്ദമായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പ്രണവിന്റെ പുതിയ ചിത്രം പ്രണയത്തിൽ ന​ഗുമോ എന്ന ​ഗാനം ആലപിച്ചത് വേണു​ഗോപാലിന്റെ മകൻ അരവിന്ദ് വേണു​ഗോപാലാണ്. വമോഹൻലാലിനൊപ്പം നിൽക്കുന്ന തന്റേയും പ്രണവിനൊപ്പം നിൽക്കുന്ന മകന്റേയും ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. "മുഖവും ശബ്ദവും! വർഷങ്ങളായി... രണ്ടു തലമുറകളായി", എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്. 

അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടു ജോടി തലമുറകളുടെ കൂടിച്ചേരലുകളിൽ നിന്ന് ഇനിയും സൂപ്പർഹിറ്റ് ഗാനങ്ങളുണ്ടാകട്ടെ എന്ന ആശംസകൾ നിറയുകയാണ്. ഒന്നു മുതൽ പൂജ്യം വരെ മുതൽ മോഹൻലാൽ ചിത്രത്തിന്റെ ഭാ​ഗമാണ് വേണു​ഗോപാൽ. തൂവാനത്തുമ്പികളിലെ ഒന്നാം രം​ഗം പാടി എന്ന ​ഗാനം വലിയ ഹിറ്റായിരുന്നു. കൈ നിറയെ വെണ്ണ തരാം (ബാബ കല്യാണി), കണ്ടോ കണ്ടോ (മഹാസമുദ്രം), കുഴലൂതും പൂന്തെന്നലേ (ഭ്രമരം) തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിൽ മോഹൻലാലിന് ശബ്ദമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഗണേഷ് കുമാറിന് പ്രായപൂര്‍ത്തിയാകും മുമ്പ് ലൈസന്‍സ്; നിയമോപദേശത്തിന് മോട്ടോര്‍വാഹന വകുപ്പ്

'ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം'; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍

ഇത്തവണ മന്ത്രിയില്ല, എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍; 2021 ആവര്‍ത്തിക്കും, ഫലം എങ്ങനെ അറിയാം?

SCROLL FOR NEXT