ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ - മിഥുന്‍ മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു 
Entertainment

നായകന്‍ ഉണ്ണി മുകുന്ദന്‍, സംവിധാനം മിഥുന്‍ മാനുവല്‍, ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ്

ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ - മിഥുന്‍ മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പുതിയ ചിത്രം എന്ന പേരില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്.

അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. മെഗാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. കോ പ്രൊഡ്യൂസര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി എന്നിവരെയും പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ടാഗ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT