വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

രവി തേജ ചിത്രത്തിൽ 'രാമകൃഷ്ണ'നായി ഉണ്ണി മുകുന്ദൻ; ട്രെയിലർ, വെള്ളിയാഴ്ച തീയറ്ററുകളിൽ 

ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

വി തേജയെ നായകനായെത്തുന്ന രമേശ് വർമ്മ ചിത്രം ഖിലാഡിയുടെ ട്രെയ്‍ലർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും ചിത്രത്തിൽ  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം. 'രാമകൃഷ്ണ' എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയും ഡിംപിൾ ഹയതിയുമാണ് നായികമാർ. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.

നികിതിൻ ധീർ, സച്ചിൻ ഖഡേക്കർ, മുകേഷ് റിഷി, മുരളി ശർമ്മ, വെണ്ണെല കിഷോർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു, രമേശ് വർമ പെൻമസ്ത എന്നിവർ ചേർന്നാണ് നിർമാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

SCROLL FOR NEXT