ചിത്രം: ഫേസ്ബുക്ക് 
Entertainment

മേപ്പടിയാൻ ഒടിടിയിൽ ; ആമസോൺ പ്രൈമിൽ റിലീസെന്ന് ഉണ്ണി മുകുന്ദൻ 

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് മേപ്പടിയാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണിമുകന്ദൻ നായകനായി എത്തിയ മേപ്പടിയാൻ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തുമെന്ന് ഉണ്ണി അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള പല ആളുകളും സിനിമ കാണാൻ ആ​ഗ്രഹിച്ചിരിക്കുകയാണെന്നും ഇതേക്കുറിച്ചറിയാൻ നിരന്തരം മെസേജ് അയച്ചുകൊണ്ടിരിക്കുന്നവർക്കുള്ള സന്തോഷവാർത്തയാണ് ഇതെന്നും ഉണ്ണി പറഞ്ഞു. സിനിമയുടെ ഒടിടി റിലീസ് തിയിതി പ്രഖ്യാപിച്ചിട്ടില്ല. 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് മേപ്പടിയാന്‍. ജനുവരി 14നാണ് ചിത്രം തിയറ്ററുകൾ പ്രദർശനത്തിന് എത്തിയത്. കോവിഡ് സാഹചര്യത്തിലും ചിത്രത്തിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു