മേപ്പടിയാൻ പോസ്റ്റർ 
Entertainment

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന് ക്ലീൻ യു സർട്ടിഫിക്കറ്റ്, വൈകാതെ പ്രേക്ഷകരിലേക്ക്

നവാഗത സംവിധായകൻ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം മേപ്പടിയാന്റെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു ആണ്. ഉണ്ണി തന്നെയാണ് സെൻസറിം​ഗ് കഴിഞ്ഞ വിവരംആരാധകരെ അറിയിച്ചത്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം വ്യക്തമാക്കി. നവാഗത സംവിധായകൻ വിഷ്ണു മോഹനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ സംരഭമായ UMF ന്റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്രസംയോജനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും