കങ്കണ റണാവത്ത്, ഊർമിള/ ഫേയ്സ്ബുക്ക് 
Entertainment

ശിവസേനയില്‍ വന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫിസ്, നിങ്ങളെപ്പോലെ ഞാനും സ്മാര്‍ട്ടായിരുന്നെങ്കിലെന്ന് കങ്കണയുടെ പരിഹാസം; മറുപടി 

ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ടി ഊര്‍മിള മാതോണ്ട്കറിനെതിരെ വിമര്‍ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്‍മിള മൂന്ന് കോടി രൂപക്ക് ഓഫിസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ എത്തിയത്. ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. അടുത്തിടെയാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്.

ഊര്‍മിളയെ ട്രോളുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രിയപ്പെട്ട ഊര്‍മിള ജീ, ഞാന്‍ എന്റെ സ്വന്തം അദ്ധ്വാനത്തില്‍ നിര്‍മിച്ച വീട് കോണ്‍ഗ്രസ് തകര്‍ത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 25-30 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാര്‍ട്ടായി കോണ്‍ഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എന്തൊരു മണ്ടിയാണല്ലേ? - കങ്കണ കുറിച്ചു. 

തുടര്‍ന്ന് കങ്കണയ്ക്ക് മറുപടിയുമായി ഊര്‍മിളയും രംഗത്തെത്തി. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായാണ് താന്‍ പ്രോപ്പര്‍ട്ടി വാങ്ങിയതെന്നും അതിന്റെ തെളിവ് താന്‍ ഹാജരാക്കാം എന്നുമാണ് ഊര്‍മിള വിഡിയോ സന്ദേശത്തില്‍ പറയുന്നത്. പകരം ബോളിവുഡിലെ ഡ്രഗ് ഡീലര്‍മാരുടെ പേര് പുറത്തുവിടണമെന്ന് കങ്കണയോട് ഊര്‍മിള ആവശ്യപ്പെട്ടു. 

സെപ്റ്റംബറിലാണ് ഇതിന് മുന്‍പ് കങ്കണയും ഊര്‍മിളയും തമ്മി്ല്‍ പോരടിക്കുന്നത്. ഊര്‍മിളയെ സോഫ്റ്റ് പോണ്‍ നായിക എന്നാണ് കങ്കണ വിളിച്ചത്. തുടര്‍ന്ന് കങ്കണയ്‌ക്കെതിരെ ബോളിവുഡിലെ നിരവധി പേര്‍ രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT