Urvashi, Aishwarya Lekshmi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"തീവണ്ടി'യിൽ ഞാൻ അല്ല'; ഉർവശിയെ തിരുത്തി ഐശ്വര്യ ലക്ഷ്മി, പൊട്ടിച്ചിരിപ്പിച്ച് താരങ്ങൾ

എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു ആർട്ടിസ്റ്റാണ് ഐശ്വര്യ ലക്ഷ്മി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഉർവശിയും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ആശ'. നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഉർവശിയുടെ ഒരു പരാമർശവും അതിന് ഐശ്വര്യ ലക്ഷ്മി നൽകിയ മറുപടിയുമാണിപ്പോൾ ഇരുവരുടെയും ആരാധകരേറ്റെടുത്തിരിക്കുന്നത്. തനിക്കൊരുപാട് ഇഷ്ടമുള്ള അഭിനേതാക്കളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മിയെന്നും നല്ലൊരു അഭിനേത്രിയാണ് അവരെന്നും ഉർവശി കൂട്ടിച്ചേർത്തു.

"എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു ആർട്ടിസ്റ്റാണ് ഐശ്വര്യ ലക്ഷ്മി. 'മായാനദി' ഉൾപ്പെടെയുള്ള പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. 'തീവണ്ടി' കണ്ടിട്ടുണ്ട്"- എന്നായിരുന്നു ഉർവശി പറഞ്ഞത്. ഇതിന് പിന്നാലെയാണ് 'തീവണ്ടി'യിൽ ഞാനല്ല എന്ന് ചിരിയോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

"ടൊവിനോയെ കാണുമ്പോഴുള്ള ഓർമയാ എനിക്ക്" എന്നായിരുന്നു ഇതിന് ഉർവശി നൽകിയ മറുപടി. പിന്നാലെ 'കാണെക്കാണെ' എന്ന് ഐശ്വര്യ ലക്ഷ്മി മറുപടി പറയുകയും ചെയ്തു. 'പൊന്നിയിൻ സെൽവൻ', '​ഗാട്ട കുസ്തി' അങ്ങനെ എല്ലാം കണ്ടിട്ടുണ്ട്. '​ഗാട്ട കുസ്തി' വന്നതിന് ശേഷം എനിക്ക് ചെറിയൊരു പേടി വന്നിട്ടുണ്ട്.

അത് കഴിഞ്ഞിട്ടാണ് അവൾ എന്റെ കൂടെ അഭിനയിച്ചത്. നമ്മുടെ ആരോ​ഗ്യം നമ്മൾ നോക്കണമല്ലോ. നല്ലൊരു അഭിനേത്രിയാണ് അവൾ. നല്ലൊരു കോമ്പിനേഷൻ ഇല്ലെങ്കിൽ എങ്ങനെയാ നമ്മളുടേത് ശരിയാകുന്നത്.

നമ്മൾ മാത്രം അഭിനയിച്ചിട്ട് കാര്യമില്ലല്ലോ. ഒരു ആക്ഷനുണ്ടെങ്കിൽ ഒരു റിയാക്ഷനുമുണ്ടാകണം. മീര ആയതുകൊണ്ട് 'അച്ചുവിന്റെ അമ്മ' നന്നായി. അല്ലാതെ ഞാൻ നന്നായതുകൊണ്ട് മാത്രം ആ സിനിമ നന്നാകില്ലല്ലോ". - ഉർവശി പറഞ്ഞു.

Urvashi and Aishwarya Lekshmi funny moments goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

ദഹനക്കേട് പതിവാണോ? ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

മണാലിയിലെ ഒറ്റ ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തിയ ചിത്രം; നിവിന്‍ പോളിയുടെ 'താരത്തിന്' സംഭവിച്ചതെന്ത്? വെളിപ്പെടുത്തി കയാദു ലോഹര്‍

എപി വിഭാഗവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാന്തപുരത്തിനെതിരായ എഫ്ബി പോസ്റ്റ് നീക്കി മുഖ്യമന്ത്രി; സാങ്കേതിക തകരാറെന്ന് വിശദീകരണം

"തലയണമന്ത്ര'ത്തിൽ ചിരിച്ചു കൊണ്ട് ഞാനൊരു കുടുംബം രണ്ടാക്കി തന്നില്ലേ ?; ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും'