"തലയണമന്ത്ര'ത്തിൽ ചിരിച്ചു കൊണ്ട് ഞാനൊരു കുടുംബം രണ്ടാക്കി തന്നില്ലേ ?; ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും'

അങ്ങനെയാണെങ്കിൽ ഞാൻ പഴയ തേപ്പുകാരിയായി അഭിനയിച്ചപ്പോഴേ തോന്നണമല്ലോ.
Thalayana Manthram, Urvashi
Thalayana Manthram, Urvashiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'തലയണമന്ത്രം'. ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന് കഥയൊരുക്കിയത്. ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കാഞ്ചന എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉർവശി എത്തിയത്. ഇപ്പോഴിതാ, 'തലയണമന്ത്ര'ത്തെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് തരം​ഗമായി മാറുന്നത്.

തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു ഉർവശി ഇക്കാര്യം പറഞ്ഞത്. "എന്തിനാടാ ചെറുക്കൻമാരേ നിങ്ങൾ സ്റ്റാർ ആക്കുന്നത്. സൂപ്പർ ആക്ടർ എന്ന് പറയാൻ എനിക്ക് ഇഷ്ടമാ.

സൂപ്പർ സ്റ്റാർ എന്ന് പറയാതെ. എന്തിനാണ് ഈ വഴിയിൽ കിടന്ന് ഇടിക്കുന്നത്, സൂപ്പർ സ്റ്റാർ ആകാൻ വേണ്ടി. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ, ഇന്ത്യൻ സൂപ്പർ സ്റ്റാർ, വേൾഡ് സൂപ്പർ സ്റ്റാർ. സൂപ്പർ ആക്ടറിന്റെ വാല്യു എക്കാലവും നിലനിൽക്കത്തില്ലേ. അടുത്ത സീസണിൽ വേറൊരു സ്റ്റാർ വരുമ്പോൾ പിന്നെ അവരുമായി കൂട്ടിയിടിക്കേണ്ട വല്ല കാര്യവുമുണ്ടോ ?. അവരൊക്കെ സന്തോഷിക്കട്ടേ".- ഉർവശി പറഞ്ഞു.

"ആശ' കണ്ടു കഴിയുമ്പോൾ ചേച്ചിയോട് ദേഷ്യം തോന്നുമോ' എന്ന ചോദ്യത്തോടും വളരെ തമാശയോടെയാണ് ഉർവശി പ്രതികരിച്ചത്. "എന്നോട് എന്റെ ആളുകൾക്ക് ഒരു ദേഷ്യവും തോന്നില്ല. അങ്ങനെയാണെങ്കിൽ ഞാൻ പഴയ തേപ്പുകാരിയായി അഭിനയിച്ചപ്പോഴേ തോന്നണമല്ലോ.

ഞാൻ 'തലയണമന്ത്ര'ത്തിൽ ചിരിച്ചു കൊണ്ട് വിദ​ഗ്ധമായിട്ട് ഒരു കുടുംബം രണ്ടാക്കി തന്നില്ലേ. അതൊക്കെ നിങ്ങൾ വളരെ ആസ്വദിച്ച് അല്ലേ കാണുന്നത് ?. പിന്നെന്താ. ഇതിനേക്കാൾ മനോഹരമായിട്ട് എങ്ങനെ കുടുംബം തകർക്കാൻ പറ്റും. എനിക്ക് വില്ലത്തരം വേണം".- ഉർവശി കൂട്ടിച്ചേർത്തു.

Thalayana Manthram, Urvashi
ദുൽഖറിന്റെ ​ഗ്രാന്റ് ഹോംകമിങ്; പ്രതീക്ഷ കാക്കുമോ അയാം ​ഗെയിം | Dulquer Salmaan | Nahas Hidhayath
Thalayana Manthram, Urvashi
"സ്ഫടിക'ത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ? എനിക്ക് മുൻപോ ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല'
Thalayana Manthram, Urvashi
'കടലാടും സീമയിലെ';നിമിഷ സജയൻ-കരുണാസ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്
Summary

Urvashi opens up about Thalayana Manthram movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com