Urvashi, Tiny Tom വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ടിനി ടോമിന് ആരാണ് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ? ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിഷേധമുണ്ടായി വരുന്നത് വലിയ കാര്യം'

മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി വേറൊരാളുടെ വ്യക്തിത്വത്തെ കൊല്ലാൻ പാടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ പ്രതിഷേധം സാമൂഹികപരമായിട്ട് തന്നെ ഉണ്ടായി വരുന്നത് വളരെ വലിയ കാര്യമാണെന്ന് നടി ഉർവശി. അങ്ങനെയല്ലെങ്കിൽ ഏത് സദസിലും ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും പരിഹസിക്കാമെന്നും ഉർവശി വ്യക്തമാക്കി. നടൻ ടിനി ടോമിനെയും ഉർവശി വിമർശിച്ചു.

തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി. "ബോഡി ഷെയ്മിങ് പാടില്ല, എന്നൊരു ശക്തമായ പ്രതിഷേധം സാമൂഹികപരമായിട്ട് തന്നെ ഉണ്ടായി വരുന്നത് വളരെ വലിയൊരു കാര്യമാണ്. അല്ലെങ്കിൽ ഏത് സദസിലും ആരെ വേണമെങ്കിലും ആർക്ക് വേണമെങ്കിലും പരിഹസിക്കാം.

ടിനി ടോം, നമ്മുടെ ബാലയുടെ സ്ലാങ്ങും കാര്യങ്ങളുമൊക്കെ മറ്റൊരു സദസിലിരുന്ന് സംസാരിക്കുകയാണ്. ആരാണ് അവർക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ?. അതൊക്കെ വളരെ മോശപ്പെട്ട ഒരു കാര്യമല്ലേ. ടിനിയെ എനിക്ക് നന്നായി അറിയാവുന്ന ആളാണ്, നല്ല പയ്യനുമൊക്കെയാണ്. പക്ഷേ അങ്ങനെ പാടില്ല. മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി വേറൊരാളുടെ വ്യക്തിത്വത്തെ കൊല്ലാൻ പാടില്ല.

അതിനൊക്കെ എതിരായി മൊത്തത്തിൽ ഒരു പ്രതിഷേധം ഉയർന്നു വരുന്നത് വലിയൊരു കാര്യമാണ്. അത്തരം സാമൂഹികപരമായ മാറ്റങ്ങളുണ്ടാകണം. സിനിമയിലിപ്പോൾ സുഹൃത്തുക്കളെ കളിയാക്കുന്ന സീനുകളൊക്കെ വേണ്ടി വരും. യഥാർഥ ജീവിതത്തിലും ഉണ്ടാകും. കൂട്ടുകാർ ആകുമ്പോൾ. സിനിമ എന്ന് പറയുന്നത് എല്ലായിടത്തും റീച്ചുള്ള ഒരു സം​ഗതിയാണ്.

രാമായണം വായിക്കാത്ത കുട്ടികൾ, അതൊരു സിനിമയായിട്ട് വന്നാൽ വായിക്കും. ക്രിസ്തുവിന്റെ കഥ, ബൈബിൾ അറിയാവുന്നവരാണെങ്കിൽ പോലും സിനിമയായിട്ട് വരുമ്പോൾ അവരുടെ ഹൃദയത്തിലേക്ക് അത് ഇറങ്ങിച്ചെല്ലും. അങ്ങനെയാണല്ലോ സിനിമ.

അത്രയും ശക്തമായ ഒരു മാധ്യമത്തിലൂടെ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല, എന്ന് വരുന്നത് വളരെ വലിയൊരു കാര്യമാണ്. എഴുത്ത്, കല അല്ലെങ്കിൽ ഒരു സൃഷ്ടി എന്ന് പറയുന്നതിനെ എല്ലാത്തിനെയും വിമർശിച്ച് അവസാനം ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നത് അത്ര നല്ലതല്ല". - ഉർവശി പറഞ്ഞു.

Actress Urvashi criticizes Tiny Tom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

'വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ; ആക്ടിവിറ്റി അവർക്ക് കൂട്ടി കൊടുക്കും'