ഫോട്ടോ: ഫേസ്ബുക്ക് 
Entertainment

മിഥുനത്തിലെ സുലോചന, 28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ ഉർവശി

ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കാൻ ഉർവശി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ ‘അപ്പത്ത’യിലാണ് ഉർവശി അഭിനയിക്കുന്നത്.  ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

1993ൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം മിഥുനം സിനിമയിൽ  നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്  ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. ഉർവശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.  ‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത്ത’യിൽ വീണ്ടും ഒന്നിക്കുന്നു’,പ്രിയദർശൻ കുറിച്ചു.

മരക്കാർ‍ അറബിക്കടലിൻറെ സിംഹം എന്ന സിനിമയ്ക്ക് ശേഷം പ്രിയൻ ഒരുക്കുന്ന സിനിമയാണ് അപ്പാത. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് മലയാളത്തിൽ ഉർവശി അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം. കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്നത്. തമിഴിൽ സൂരറൈപോട്ര്, മുക്കൂത്തി അമ്മൻ എന്നീ സിനിമകളിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഓ അന്ത നാട്കൾ, നെഞ്ചമെല്ലാം കാതൽ, ഇഡിയറ്റ്, അന്തഗൻ തുടങ്ങി നിരവധി സിനിമകളാണ് തമിഴിൽ താരത്തിൻറേതായി ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി