വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

40 കോടിയുടെ വേഷം, സ്വർണത്തിൽ മൂടി ഉർവശി; അറബ് ഫാഷൻ വീക്കിൽ തിളങ്ങിയത് ക്ലിയോപാട്രയായി; വിഡിയോ

ഫാഷൻ വീക്കിന്റെ ഷോസ്റ്റോപ്പർ ആയാണ് ഉർവശി റാംപിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ അപ്പിയറൻസിലൂടെ ഫാഷൻ ലോകത്തെ ഞെട്ടിപ്പിക്കാരുള്ള ബോളിവുഡ് സുന്ദരിയാണ് ഉർവശി റൗട്ടേല. താരത്തിന്റെ മോഡലിങ് ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഫാഷൻ ലോകത്തെ അമ്പരപ്പിക്കുന്നത് ഉർവശിയുടെ സ്വർണ ലുക്കാണ്. അറബ് ഫാഷൻ വീക്കിൽ ആഡംബര വേഷത്തിൽ തിളങ്ങിയിരിക്കുകയാണ് താരം. 

സ്വർണവും വജ്രവും കൊണ്ട് വേഷം

ഫാഷൻ വീക്കിന്റെ ഷോസ്റ്റോപ്പർ ആയാണ് ഉർവശി റാംപിൽ എത്തിയത്. ഈജിപ്തിന്റെ രാഞ്ജിയായിരുന്ന, ലോകത്തെ ഏറ്റവും സുന്ദരി എന്നു വിശേഷണമുള്ള ക്ലിയോപാട്രയെ ആയിരുന്നു ഉർവശിയുടെ തീം. താരം ധരിച്ച വേഷത്തിന് 40 കോടി വില വരും എന്നാണ് റിപ്പോർട്ടുകൾ. സ്വർണവും വജ്രവും കൊണ്ടാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിപ് വി നെക്ക് ​ഗൗണാണ് താരം ധരിച്ചിരുന്നത്. ​ഗൗണിന്റെ നെക്‌ലൈൻ പൂർണമായും സ്വർണവും വജ്രവും കൊണ്ടുള്ളതാണ്. 

ബലൂൺ സ്ലീവോടതു കൂടിയ ​ഗോൾഡൻ റോബും താരം ധരിച്ചിരുന്നു. എന്നാൽ അപ്പിയറൻസിൽ ഏറ്റവും ആകർഷകം താരത്തിന്റെ ​ഹോഡ്​ഗിയറായിരുന്നു. യഥാർത്ഥ സ്വർണം കൊണ്ടുള്ളതായിരുന്നു ഈ ഹെഡ്​ഗിയർ. ഔട്ട്ഫിറ്റിന് അനുയോജ്യമായ രീതിയിൽ ബോൾഡ് ആന്‍ഡ് ഹെവി മേക്കപ് ആണ് ചെയ്തത്. 

അറബ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി

ബിയോൺസെയ്ക്കും ജെന്നിഫർ ലോപസിനുമെല്ലാം വസ്ത്രം ഡിസൈൻ ചെയ്യുന്ന ഫർനെ വൺ അമാടോ ആണ് ഉർവശിക്കായി വസ്ത്രം ഒരുക്കിയത്. അറബ് ഫാഷൻ വീക്കിൽ രണ്ട് തവണ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഉർവശി. രണ്ടു തവണ മിസ് ഇന്ത്യ യൂണിവേഴ്സ് നേടിയ ഉർവശി ‘സാബ് ദി ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.  മിസ് യൂണിവേഴ്സ് 2021 ന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം