ഉർവശി മക്കൾക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ ലോകം'; കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പമുള്ള ചിത്രവുമായി ഉർവശി; മനസ് നിറഞ്ഞെന്ന് ആരാധകർ, വൈറൽ

ഉർവശിയുടെ സഹോദരി കലാരഞ്ജിനിയെപ്പോലെയാണ് കുഞ്ഞാറ്റയിരിക്കുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്ന നായികയാണ് ഉർവശി. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരം സിനിമാപ്രേമികൾക്ക് സമ്മിച്ചിട്ടുള്ളത്. അടുത്തിടെയാണ് ചാകം ഇൻസ്റ്റ​ഗ്രാമിലേക്ക് അരങ്ങേറ്റം കുറിച്ചത്. കുടുംബത്തിനൊപ്പമുള്ള ദുബായ് യാത്രയുടെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ വൈറലാവുന്നത് ഉർവശിയുടെ പുതിയ ചിത്രമാണ്. 

മകൾ കുഞ്ഞാറ്റയ്ക്കും മകൻ ഇഷാനുമൊപ്പമുള്ള ചിത്രമാണ് ഉർവശി പോസ്റ്റ് ചെയ്തത്. എന്റെ ലോകം എന്ന അടിക്കുറിപ്പിലാണ് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ആരാധകരുടെ മനം കവരുകയാണ് ചിത്രം. നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്തു ഭം​ഗി ചേച്ചി ഈ കാഴ്ച. മനസ്സ് നിറഞ്ഞ സന്തോഷം എന്നാണ് ബീന ആന്റണി കുറിച്ചത്. 

കുഞ്ഞാറ്റയെക്കുറിച്ചും നിരവധി പേർ കമന്റ് ചെയ്തു. ഉർവശിയുടെ സഹോദരി കലാരഞ്ജിനിയെപ്പോലെയാണ് കുഞ്ഞാറ്റയിരിക്കുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. അമ്മയെപ്പോലെ മകളും സുന്ദരിയാണെന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT