Urvashi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"സ്ഫടിക'ത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ? എനിക്ക് മുൻപോ ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല'

'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സിനിമ ഞാൻ ചെയ്യാനിരുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എല്ലാത്തരം വേഷങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന നടിയാണ് ഉർവശി. മറ്റാർക്കും ചെയ്യാനാകാത്ത വിധമാണ് ഉർവശി ഓരോ കഥാപാത്രങ്ങളെയും സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. 'സ്ഫടിക'ത്തിലെ ഉർവശിയുടെ തുളസി എന്ന കഥാപാത്രം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.

ചിത്രത്തിലെ 'പരുമല ചെരുവിലെ...' എന്ന് തുടങ്ങുന്ന ​ഗാനത്തിലെ ഉർവശിയുടെ പെർഫോമൻസ് ഇന്നും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതാണ്. ആ പാട്ട് അങ്ങനെ പാടാൻ ചിത്രയ്ക്കും അങ്ങനെ അഭിനയിക്കാൻ ഉർവശിക്കും മാത്രമേ കഴിയൂ എന്നതാണ് വാസ്തവം. ഇപ്പോഴിതാ ആ പാട്ടിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി മോളിവുഡ് ബൈറ്റ്സിനോട് സംസാരിക്കുകയായിരുന്നു ഉർവശി. "സ്ഫടിക'ത്തിലെ ആ പാട്ടിനെക്കുറിച്ച് എല്ലായിടത്തു നിന്നും ചോദ്യം വരുമ്പോൾ എനിക്കും ഭയങ്കര അത്ഭുതമാണ്. അടുത്തിടെ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.

ചാക്കോച്ചന്റെ കൂടെ പെയർ ആയിട്ട് അഭിനയിച്ചിട്ട് വേണം മലയാളത്തിൽ എനിക്ക് ​ഗ്യാപ് എടുക്കാൻ എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സിനിമ ഞാൻ ചെയ്യാനിരുന്നതാണ്. അപ്പോൾ ചാക്കോച്ചൻ അതിശയത്തോടെ എന്നോട് ചോദിച്ചു, 'സ്ഫടികത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ?. എനിക്ക് തരുമോ ?'.- എന്ന്.

അപ്പോൾ ഞാൻ വിചാരിച്ചു, എനിക്ക് മുൻപോ എനിക്ക് ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല. അതൊരു വലിയ ഭാ​ഗ്യമാണെന്ന് ഞാൻ അന്നേരമാണ് ആലോചിക്കുന്നത്. അങ്ങനെയൊരു സീക്വൻസ് കണ്ടിട്ടില്ല. തമിഴിൽ ഒന്നുരണ്ട് നായികമാർ ചെയ്ത് കണ്ടിട്ടുണ്ട്. ഏറ്റവും ആകർഷകമായി ചെയ്തിട്ടുള്ളത് ശ്രീദേവിയാണ്. ​ഗുരു എന്നൊരു സിനിമയിൽ. അതൊക്കെ ഒരു ഭാ​ഗ്യം". - ഉർവശി പറഞ്ഞു.

Urvashi talks about Spadikam movie Parumala Cheruvile song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

'മലയാളത്തില്‍ ഇതുവരെ കാണാത്ത ഐറ്റം'; ഹോം കമ്മിങ് ദുല്‍ഖര്‍ തൂക്കിയോ? 'ഐ ആം ഗെയിം' ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു

മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

ജാമ്യ 'വ്യവസ്ഥയില്ല', ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം

കശുവണ്ടി അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി സ്‌റ്റേ; സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും