Jayaram, Usha Haseena 
Entertainment

'ജയറാമിനെ വിശ്വസിച്ചു, സ്‌ട്രോക്കും വന്ന് കിടപ്പിലായിട്ടും സഹോദരനെ തിരിഞ്ഞുനോക്കിയില്ല'; വെളിപ്പെടുത്തി ഉഷ ഹസീന

ജയറാം തന്റെ സഹോദരന് അയച്ച വോയസ് മെസേജും ഉഷ ഹസീന പുറത്ത് വിട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജയറാമിനെതിരെ നടി ഉഷ ഹസീന. തന്റെ സഹോദരനും നിര്‍മാതാവുമായ ഹസീബ് ജയറാമിന്റെ വാക്ക് കേട്ട് മകന്‍ കാളിദാസിന്റെ സിനിമ നിര്‍മിച്ചെന്നും എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ ജയറാം തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ഉഷ ഹസീന ആരോപിക്കുന്നത്. ആ സിനിമ കാരണം സഹോദരന് സാമ്പത്തിക പ്രശ്‌നം മാത്രമല്ല ആരോഗ്യവും തകര്‍ന്നു. സ്‌ട്രോക്ക് വന്ന് കിടപ്പിലായി. എന്നിട്ടും ജയറാം വിളിക്കുകയോ കാണാന്‍ വരികയോ ചെയ്തില്ലെന്നും ഉഷ ഹസീന പറയുന്നു.

ജയറാം തന്റെ സഹോദരന് അയച്ച വോയ്‌സ് മെസേജുകളും ഹസീന പുറത്ത് വിട്ടു. മൈ മീഡിയ ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഹസീനയുടെ വെളിപ്പെടുത്തല്‍. രോഗ വിവരം അറിഞ്ഞില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം പറഞ്ഞതെന്നും ഉഷ ഹസീന പറയുന്നു. ആ വാക്കുകളിലേക്ക്:

''ജയറാമിന്റെ ഒരു വാക്കിന്റെ പുറത്താണ് ഹസീബ് ആ സിനിമ നിര്‍മിക്കുന്നത്. അതിന് മുമ്പ് ജയറാമിനെ വച്ച് ഗ്രാന്റ്ഫാദര്‍ ചെയ്തിരുന്നു. അതും മോശമായിരുന്നു. തൊട്ടുപുറകെയാണ് ഹാപ്പി സര്‍ദാര്‍ ചെയ്യുന്നത്. തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങളെല്ലാം ഹസീബിനോട് പറഞ്ഞതാണ് ചെയ്യരുതെന്ന്. പോയ പൈസ പൊക്കോട്ടെ ഈ പടം ശരിയാകില്ലെന്ന് പറഞ്ഞു. സാമ്പത്തിക നഷ്ടം മാത്രമല്ല അവന്റെ ആരോഗ്യവും പോകുന്ന അവസ്ഥയായി.

ജയറാം പെടുത്തി എന്നല്ല. ജയറാമിന്റെ ഒരു വാക്ക്. ഞാന്‍ ചോദിച്ചപ്പോല്‍ ഹസീബ് പറഞ്ഞത് ജയറാമേട്ടന്‍ പറഞ്ഞ വാക്കാണെന്നാണ്. പഞ്ചാബിലൊക്കെ പോയായിരുന്നു ഷൂട്ട്. എന്റെ ഭര്‍ത്താവും അപ്പോള്‍ പറഞ്ഞതാണ് വേണ്ട, കൈവിട്ടു പോകുമെന്ന്. അപ്പോഴും അവന്‍ ജയറാമിനെ വിശ്വസിച്ചു. ജയറാമിന് കൊടുത്ത വാക്കാണെന്ന്. ജയറാമിന്റെ മകനെ വച്ചാണല്ലോ. നമുക്ക് ഇവരെയൊക്കെ അറിയാവുന്നതല്ലേ. എത്രയോ വര്‍ഷമായി അറിയുന്നതാണ്.

ജയറാം എപ്പോഴും വരുമായിരുന്നു.അതിലെ പോയാല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാതെ പോവില്ലായിരുന്നു. ഭയങ്കര സ്‌നേഹമായിരുന്നു. ആ ആള് ഈ പടം പരാജയപ്പെട്ടിട്ട് ഒന്ന് ഫോണ്‍ ചെയ്തു പോലും ചോദിച്ചില്ല. അതിന് ശേഷം അവന് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടായി. അവന് സ്‌ട്രോക്ക് വന്നു. മരണത്തില്‍ നിന്നാണ് രക്ഷപ്പെട്ട് വന്നത്. എത്രയോ ആളുകള്‍ ഹസീബിനെ കാണാന്‍ വന്നു. അവനുമായി ബന്ധമുള്ളവരാരും ആലപ്പുഴ വഴി വന്നാല്‍ അവനെ കാണാതെ പോകില്ല. ജയറാം പക്ഷെ ഒന്ന് വിളിക്കുകയോ കാണാന്‍ വരികയോ ചെയ്തിട്ടില്ല.

കുറേ നാളിന് ശേഷം മകളുടെ കല്യാണത്തിന്റെ സമയത്ത് ജയറാം വിളിച്ചു. അപ്പോള്‍ ഹസീബിന്റെ സംസാരം തിരിയുന്നില്ല. എന്ത് പറ്റി ഹസീബേ എന്ത് പറ്റിയെന്ന് ചോദിച്ചു. വോയ്‌സ് മെസേജ് ഇടാമെന്ന് പറഞ്ഞു.അന്ന് അയച്ച മെസേജ് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നായിരുന്നു. എത്ര വര്‍ഷം കഴിഞ്ഞു അപ്പോഴേക്കും. 2018 ലാണ് ഹാപ്പി സര്‍ദാര്‍. 2019 ല്‍ കൊവിഡ് വന്നു. മകളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലമാകാറായെന്ന് തോന്നുന്നു. അതുവരെ ജയറാം ഹസീബിനെ നിരന്തരം വിളിക്കുകയും വീട്ടില്‍ വന്നു കൊണ്ടിരുന്ന ആളുമായിരുന്നു. ഹസീബിനെപ്പോലെ ഇത്ര അടുപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഇത്ര വലിയ പ്രശ്‌നമുണ്ടായിട്ട് അറിഞ്ഞില്ലെന്ന്. അപ്പോള്‍ അന്വേഷിച്ചിട്ടില്ല.

അയാള്‍ പറഞ്ഞതല്ലേ എന്തെങ്കിലും തട്ടുകേട് വന്നാല്‍ ഞാന്‍ കൂടെയുണ്ടാകുമെന്ന്. വോയ്‌സ് മെസേജ് ഹസീബിന്റെ കയ്യിലുണ്ട്. തന്റെ വാക്കിന്റെ പുറത്താണ് ഹസീബ് ഈ പടം എടുത്തത് എന്ന് മോനോട് എപ്പോഴും പറയും. നമുക്ക് വേണ്ടത് പോലെ ചെയ്യാം എന്നൊക്കെ പറഞ്ഞിട്ട് ഇന്നു വരെ വന്നിട്ടില്ല. ഒരു സഹായവും ചെയ്തിട്ടില്ല. ആ ഒറ്റ പടം കൊണ്ട് ഹസീബിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി'' എന്നാണ് ഉഷ ഹസീന പറയുന്നത്. ജയറാം തന്റെ സഹോദരന് അയച്ച വോയസ് മെസേജും ഉഷ ഹസീന പുറത്ത് വിട്ടിട്ടുണ്ട്.

''ഹസീബ്, ലിവറിന് പ്രശ്‌നം ഉണ്ടായി എന്ന് എന്നോട് പറഞ്ഞു. ഡ്രിങ്ക്‌സ് കാരണം. ആശുപത്രിയിലാണെന്നൊക്കെ. സ്‌ട്രോക്ക് വന്ന കാര്യം ഒരാളു പോലും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇപ്പോള്‍ എല്ലാം ശരിയായി, കുറച്ച് ക്രിട്ടിക്കലായിരുന്നുവെന്നും പറഞ്ഞു. സ്‌ട്രോക്ക് വന്ന കാര്യം ഞാന്‍ ആദ്യമായിട്ടാണ് അറിയുന്നത്. എല്ലാ പ്രാര്‍ത്ഥനകളും. പത്ത് ദിവസം കഴിഞ്ഞാല്‍ ആലപ്പുഴ വരുന്നുണ്ട്. നേരിട്ട് വന്ന് കണ്ടോളാം'' എന്നാണ് ഒരു മെസേജില്‍ ജയറാം പറയുന്നത്.

''എന്റെ വാക്കിന്റെ പേരിലാണ് കണ്ണാ ആ അങ്കിള്‍ അത്രയും പൈസ മുടക്കി കണ്ണന് വേണ്ടി സിനിമയെടുത്തതെന്ന് ഞാനെപ്പോഴും പറയും. പടച്ചോന്‍ തിരിച്ച് തരും. ഏതെങ്കിലും രൂപത്തില്‍ ദൈവം എപ്പോഴും കൂടെയുണ്ടാകും. സംഭവിച്ചത് നല്ലതെന്ന് വിചാരിക്കാം. ഇതീന്നാകും നല്ലത് എന്തെങ്കിലും സംഭവിക്കുകയെന്ന് വിചാരിക്കാം'' എന്ന് മറ്റൊരു വോയ്സ് മെസേജില്‍ ജയറാം പറയുന്നുണ്ട്.

Usha Haseena reveals Jayaram betrayed her brother. Didn't even come to visit when he had a stroke.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

ട്രാഫിക് നിയമലംഘകർക്ക് കുവൈത്തിന്റെ പുതിയ മാതൃക; ശിക്ഷയിൽ വൻ മാറ്റം

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്

'സിപിഎമ്മിന്റെ ചുവപ്പ് നിറം വേണ്ടേ, വേണ്ട'; വരുന്നു, ഇനി കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍