Vaazha 2 
Entertainment

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

രണ്ടാം ഭാഗം വന്‍ വിജയമായതോടെ മൂന്നാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാഴ 2 ഒടിടിയിലേക്ക്, മലയാള സിനിമയിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം അധികം വൈകാതെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലെത്തും. കേരളത്തില്‍ നിന്ന് മാത്രം നൂറ് കോടിയലധികം നേടിയ ചിത്രം ആഗോള കളക്ഷനില്‍ 200 കോടിയും പിന്നിട്ടിരുന്നു. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് വാഴ 2വിന്റെ ഒടിടി എന്‍ട്രി. മെയ് എട്ട് മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക.

മോഹന്‍ലാലിന്റെ തുടരുമിനെ പിന്നിലാക്കിയാണ് വാഴ 2 മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‌ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു. പിന്നാലെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. തിയേറ്ററിലെ വിജയം സിനിമയ്ക്ക് ഒടിടിയിലും ആവര്‍ത്തിക്കാനാകുമോ എന്നത് കണ്ടറിയണം.

സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അജിന്‍, അലന്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ കയ്യടികള്‍ നേടുന്നുണ്ട്. സവിന്‍ സാ ആണ് സംവിധാനം. വാഴ 2വിലെ കോമഡികളും പാട്ടുകളുെമല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറി. മലയാളത്തിലെ വിജയത്തിന് പിന്നാലെ വാഴ 2 തെലുങ്കിലുമെത്തി. തെലുങ്കില്‍ ഡബ്ബ് ചെയ്തപ്പോഴും വലിയ വിജയമാണ് സിനിമ അവിടെ നിന്നും നേടിയത്.

രണ്ടാം ഭാഗം വന്‍ വിജയമായതോടെ മൂന്നാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ദാസ് അറിയിച്ചത്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Vaazha 2 ott release will be on Jio Hotstar Malayalam. Streaming to start on May 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT