Vanitha Mess 
Entertainment

കുടുംബശ്രീ യൂണിറ്റിലെ നർമങ്ങള്‍; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ് ' ഫസ്റ്റ് ലുക്ക്‌ പുറത്ത്

താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ് ' ഫസ്റ്റ് ലുക്ക്‌ പുറത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വനിത മെസ്സ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനും നിർമാതാവുമായ താമറിന്റെ 1001 സ്റ്റോറീസും, ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം ശരീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സിനിമയിൽ സംവിധാന സഹായിയായും പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വി.സി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് അഷ്ഫാക്ക് അസ്‌ലം ആണ്. ആയിരത്തൊന്ന് നുണകൾ, സർകീട്ട് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഫെമിനിച്ചി ഫാത്തിമയിൽ നിർമാണപങ്കാളിയും ആയിരുന്ന താമർ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'വനിത മെസ്സ് ' പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നു.

ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെയും ഉദ്വേഗത്തിന്റെയും ചരടിൽ കോർത്തിണക്കിയാണ്ചിത്രം അവതരിപ്പിക്കുന്നത്. ബീന ആർ ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vanitha Mess

ജസ്റ്റിൻ ഡി ജോസാണ് ഛായാഗ്രഹണം. നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനം. പ്രേംശങ്കർ സേതുമാധവൻ ശബ്ദമിശ്രണവും നിർവഹിക്കുന്നു. വിപിൻ വിജയലക്ഷ്മി രാജനാണ് കലാസംവിധാനം. ആന്റോ വർഗീസ് വസ്ത്രാലങ്കാരവും അർഷാദ് വർക്കല ചമയവും നിർവഹിക്കുന്നു. നാദി ബക്കറാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷാദ് സ്പെൻസർ, പി.ആർ.ഒ ശബരി

Vanitha Mess first look poster is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; ഇര്‍ഫാന്‍ സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; മോചനം 17 വര്‍ഷത്തിനുശേഷം

സമ്പാദ്യത്തിന് 7.5 ശതമാനം വരെ പലിശ; സ്‌കൂള്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ സഞ്ചയിക, വിശദാംശങ്ങള്‍

ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്; കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ടകള്‍

'ബാഹുബലിയാകാൻ നോക്കുകയാണോ?'; ബീഹാർ ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം