Varsha Ramesh ഇൻസ്റ്റ​ഗ്രാം
Entertainment

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയിം ചെയ്യുന്നവർക്ക് ഉ​ഗ്രൻ മറുപടി നൽകി അവതാരകയും നടിയും സോഷ്യൽ മീ‍ഡിയ താരവുമായ വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന കമന്റുമായെത്തുന്നവർക്കാണ് വർഷ ചുട്ട മറുപടിയുമായെത്തിയിരിക്കുന്നത്. തന്റെ വയറിലെ കൊഴുപ്പിനെ കേവലം ശാരീരിക മാറ്റമായല്ല, മറിച്ച് ആന്തരികാവയവങ്ങൾക്കുള്ള സുരക്ഷാ കവചമായാണ് താൻ കാണുന്നതെന്നും വർഷ പറയുന്നു.

താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതുപോലെയുള്ള വിഡിയോസ് കാണുമ്പോൾ ചെറിയ ഒരു സമാധാനം ഉണ്ടെന്നാണ് വർഷയുടെ വി‍ഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഭാവിയിൽ കുട്ടികളെ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് തന്റെ കടമയാണെന്നും വർഷ തമാശരൂപേണ കൂട്ടിച്ചേർത്തു.

‘‘എനിക്ക് അത്യാവശ്യം വയറുണ്ട്. ഗർഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആൾക്കാർ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

ഫോണിന് സ്ക്രീൻ ഗാർഡും കവറും ഉള്ളതുപോലെ എന്റെ അവയവങ്ങൾക്ക് സുരക്ഷ വേണ്ടേ? ആരെങ്കിലും കുത്തിയാലോ തല്ലിയാലോ ഈ കൊഴുപ്പിന്റെ ലെയർ കഴിഞ്ഞേ ഉള്ളിലേക്ക് എത്തുകയുള്ളൂ. ഭാവിയിൽ കുട്ടികളെ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് എന്റെ കടമയല്ലേ. പുറമെ നിന്ന് നോക്കുമ്പോൾ 'തീറ്റപ്പണ്ടാരമായി' തോന്നുമെങ്കിലും ഇതൊക്കെ എന്റെ ഭാവിക്ക് വേണ്ടിയുള്ള കാര്യമാണ്.

വയർ ചാടിയല്ലോ എന്ന് പറയുന്നവർക്ക് ഇത് അയച്ചു കൊടുത്തിട്ട് പറാ, ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയർ, ദിസ് ഈസ് പ്രൊട്ടക്ഷൻ. ദിസ് ഈസ് ഫോർ മൈ പ്രൊട്ടക്ഷൻ. എനിക്ക് കുറച്ച് വയർ ഉണ്ടായിക്കോട്ടേ. അതവിടെ ഇരുന്നോട്ടേ. എനിക്ക് പ്രൊട്ടക്ഷനുണ്ട്. നിങ്ങൾക്ക് പ്രൊട്ടക്ഷൻ വേണ്ടേ. വേണ്ടെങ്കിൽ വേണ്ട. പക്ഷേ എനിക്ക് പ്രൊട്ടക്ഷൻ വേണം. അത്രയേയുള്ളൂ". - വർഷ പറയുന്നു.

Cinema News: Varsha Ramesh video against Body shaming.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'ആ അടി സ്‌ക്രിപ്റ്റിലില്ല, ഞാന്‍ ചോദിച്ച് വാങ്ങിയത്, മമ്മൂക്കയും എതിര്‍ത്തു'; വെളിപ്പെടുത്തി സായ് കുമാര്‍

ഈ ഭക്ഷണങ്ങൾ കഴിക്കൂ, വേനൽക്കാലത്തെ ശരീരത്തിലെ ചൂട് കുറയ്ക്കാം

ഇസ്രയേല്‍ - യുഎസ് ആക്രമണം; ഇറാനില്‍ കൊല്ലപ്പെട്ടത് 3,375 പേര്‍

ജര്‍മനിയിൽ ജോലി നേടാം, ഭാഷാ പ്രശ്നമല്ല, ഇലക്ട്രീഷ്യൻ,ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; മികച്ച ശമ്പളം, നിയമനം നോർക്ക വഴി

SCROLL FOR NEXT