Entertainment

ഒറ്റ ചിവിട്ടിന് കാർ എയറിലാക്കി, വീര സിംഹ റെഡ്ഡിയിൽ മാസ് രം​ഗങ്ങളുടെ നീണ്ട നിര- വീഡിയോ

പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ  32 കോടിയാണ് കളക്ഷൻ നേടിയത്. 

സമകാലിക മലയാളം ഡെസ്ക്

റ്റ ചവിട്ടിന് ആകാശത്തേക്ക് പൊങ്ങി നിൽക്കുന്ന കാർ അതേ വരവിൽ കിലോമീറ്ററോളം പിന്നിലേക്ക് കുതിക്കുന്നു. തെലുങ്ക് നടൻ നന്ദമുറി 
ബാലകൃഷ്ണയുടെ ഇന്നലെ റിലീസായ വീര സിംഹ റെഡ്ഡിയിലെ ഈ രം​ഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി തകർത്തോടുന്നത്- ഇത്തരം മാസ് രം​ഗങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരം കാഴ്ചയാണ് ഇതൊക്കെ ട്രോൾ രൂപത്തിൽ സമൂഹമധ്യമങ്ങളിൽ കറങ്ങാറുമുണ്ട്.

ഇത്തരം മാസ് രം​ഗങ്ങളുടെ അതിപ്രസരം വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൽ ഉടനീളമുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്. പൊങ്കൽ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ 32 കോടിയാണ് കളക്ഷൻ നേടിയത്. ​ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും.

ശ്രുതി ഹാസനാണ് നായിക. മലയാളത്തിൽ നിന്നും ലാലും ഹണി റോസും പ്രധാന കഥാപാത്രളെ അവതരിപ്പിക്കുന്നുണ്ട്.  വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കർ യലമൻചിലിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സം​ഗീതം തമൻ എസ് ആണ്. റിഷി പഞ്ചാബിയാണ് ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT