അഞ്ജന ഭൗമിക് ട്വിറ്റര്‍
Entertainment

പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു

അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. വെള്ളിയാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാവിലെ വിടപറയുകയായിരുന്നു.

വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ് അഞ്ജനയെ പരിപാലിച്ചിരുന്നത്. മരണ വാര്‍ത്ത അറിഞ്ഞ് സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1944 ഡിസംബര്‍ 30ന് കൊച്ബിഹാറില്‍ നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായാണ് അഞ്ജന ജനിച്ചത്. ആരതി ഭൗമിക് എന്നാണ് യഥാര്‍ത്ഥ പേര്. 20ാം വയസില്‍ ബംഗാളി ഫിലിം അനുസ്തുപ് ചന്ദയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടന്‍ ഉത്തം കുമാറുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രീ വലിയ രീതിയില്‍ ശ്രദ്ധനേടി. തനെ തെകെ അസ്ചി, ചൗരിങ്കീ, നായിക സംബധ്, കഭി മേഖ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. സൗമിത്ര ചാറ്റര്‍ജിക്കൊപ്പമുള്ള മഹേശ്വേതയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നേവി ഉദ്യോഗസ്ഥനായ അനില്‍ ശര്‍മയാണ് ഭര്‍ത്താവ്. കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT