സിയ മൊഹിയുദ്ദീന്‍/ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പ്രമുഖ പാക്- ഹോളിവുഡ് നടന്‍ സിയ മൊഹിയുദ്ദീന്‍ അന്തരിച്ചു

ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച ആദ്യ പാക് നടനാണ് സിയ മൊഹിയുദ്ദീന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്; വിഖ്യാത പാക്- ഹോളിവുഡ് നടന്‍ സിയ മൊഹിയുദ്ദീന്‍ അന്തരിച്ചു. 91 വയസായിരുന്നു. പനിയും വയറു വേദനയേയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹയെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ച് 6.30 ന് മരിക്കുകയായിരുന്നു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. 

ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച ആദ്യ പാക് നടനാണ് സിയ മൊഹിയുദ്ദീന്‍. 1931 ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഫൈസലാബാദിലാണ് അദ്ദേഹം ജനിച്ചത്. പാകിസ്ഥാനി സിനിമ- ടെലിവിഷന്‍ രംഗത്തിനൊപ്പം ഹോളിവുഡിലും ശ്രദ്ധേയനായിരുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങളാലാണ് അദ്ദേഹം വേഷമിട്ടത്. 

ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ, ഫ്രെഡ് സിന്നെമന്റെ ബിഹോള്‍ഡ് ദി പെയില്‍ ഹോര്‍സെയ്ന്‍, ജാമില്‍ ഡെഹ്ലാവിയുടെ ഇമ്മാകുലേറ്റ് കോണ്‍സെപ്ഷന്‍ എന്നിവയാണ് പ്രധാന സിനിമകള്‍. 

അഭിനയത്തില്‍ മാത്രമല്ല ടെലിവിഷന്‍ രംഗത്തും കവിതയിലുമെല്ലാം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 
കൂടാതെ പുസ്തകളും അദ്ദേഹം എഴുതിയിട്ടുണ്ട്. എ കാരറ്റ് ഇസ് എ കാരറ്റ്, തിയട്രിക്‌സ്, ദി ഗോഡ് ഓഫ് മൈ ഐഡോളട്രി മെമ്മറീസ് ആന്‍ഡ് റിഫഌക്ഷന്‍ എന്നിവയാണ് പുസ്തകങ്ങള്‍. കലാരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2012ല്‍ പാകിസ്ഥാനിലെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ ഇംതിയാസ് നല്‍കി ആദരിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഷ് മൊഹിയുദ്ദീനിന്റെ വിയോഗത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍

ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'