ഭൂമി പട്നേക്കർ, വിക്കി കൗശാൽ/ ഫേയ്സ്ബുക്ക് 
Entertainment

വിക്കി കൗശലിനും ഭൂമി പട്‌നേക്കറിനും കോവിഡ്, ബോളിവുഡിനെ പിടിമുറുക്കി വൈറസ്

താരങ്ങള്‍ തന്നെയാണ് കോവിഡ് ബാധിതരായ വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായതോടെ ബോളിവുഡിനെ പിടിമുറുക്കി കോവിഡ്. അക്ഷയ് കുമാറിനും ആലിയ ഭട്ടിനും പിന്നാലെ നടന്‍ വിക്കി കൗശലിനും നടി ഭൂമി പട്‌നേക്കറിനും കോവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ തന്നെയാണ് കോവിഡ് ബാധിതരായ വിവരം ആരാധകരെ അറിയിച്ചത്. 

ഭൂമിയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് താരം പറഞ്ഞത്. വീട്ടില്‍ ക്വീറന്റീനിലാണ് താരം. കോവിഡ് ബുദ്ധിമുട്ടുകളെ മറികടക്കാന്‍  ആവി പിടിക്കുന്നുണ്ടെന്നും വൈറ്റമിന്‍ സിയും നല്ല ഭക്ഷണവും കഴിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ സന്തോഷത്തോടെ ഇരിക്കാനായി ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കോവിഡിനെ ഗൗരവത്തോടെ എടുക്കണമെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും താരം പറഞ്ഞു. 

എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടും കോവിഡ് ബാധിതനായി. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ക്വാറന്റീനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുന്നുണ്ട്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ടെസ്റ്റ് ചെയ്യണം. സുരക്ഷിതരായി ഇരിക്കൂ- വിക്കി കൗശല്‍ കുറിച്ചു. 

ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അക്ഷയ്കുമാര്‍, ആലിയ ഭട്ട്, ആമിര്‍ ഖാന്‍, ഗോവിന്ദ തുടങ്ങിയര്‍ കോവിഡ് പോസിറ്റീവായിരുന്നു. അക്ഷയ് കുമാര്‍ അഭിനയിക്കുന്ന രാമ സേതുവിലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്