ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കൾ, ഒന്നിച്ച് ഓണാഘോഷം; ചിത്രങ്ങൾ

നടൻ വിക്കി കൗശാലിനൊപ്പമായിരുന്നു മാളവികയുടെ ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ എത്തി തെന്നിന്ത്യയും ബോളിവുഡും കീഴടക്കിയ നടിയാണ് മാളവിക മോഹനൻ. മലയാളിയായ മാളവിക കേരളത്തിൽ നിന്നുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഓണാഘോഷമാണ്. കുടുംബത്തിനും ബാല്യകാല സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. എന്നാൽ താരം പങ്കുവെച്ച ചിത്രങ്ങളിലെ ബോളിവുഡ് സൂപ്പർതാര സാന്നിധ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 

നടൻ വിക്കി കൗശാലിനൊപ്പമായിരുന്നു മാളവികയുടെ ആഘോഷം. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. 'ബാല്യകാല സുഹൃത്തുക്കൾ, കുടുംബം, സ്വാദിഷ്ടമായ ഭക്ഷണം, ഒരുപാട് ചിരി, മികച്ച ഓണാഘോഷം' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ഓണപ്പൂക്കളവും ഓണ സദ്യയും ഒരുക്കിയായിരുന്നു ആഘോഷം. കേരളീയ വേഷത്തിലാണ് എല്ലാവരും എത്തിയത്. 

എന്തായാലും ഇരുവരുടേയും സൗഹൃദം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വിക്കി കൗശാലിന്റെ സുഹൃത്താണോ എന്നു ചോദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയിൽ വരുന്നത്. വിക്കി കൗശാലും ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബോളിവുഡില്‍ അടക്കം ഒട്ടേറെ സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ച മലയാളി ക്യാമറാമാനും മാളവികയുടെ അച്ഛനുമായ കെ യു മോഹനനും വിക്കി കൗശലിന്റെ അച്ഛനും ആക്ഷൻ കൊറിയോഗ്രാഫറുമായി ഷാം കൗശലും കുടുംബസുഹൃത്തക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം