സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്
Private Bus strike
Private Bus strikeപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്.

Private Bus strike
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു.

2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാൽ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നു.

Private Bus strike
വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ 18 കാരിയെ കൊന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; 19 കാരന്‍ പിടിയില്‍
Private Bus strike
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Private Bus strike
പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി
Summary

Private buses to go on indefinite strike from November 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com