ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'; സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന, വിഡിയോ വൈറൽ

വേദിയിൽ നിന്ന് മടങ്ങുന്നവഴി കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും വിഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌ (സൈമ) നിശയിൽ താരമായി നടി ശോഭന. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ  ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശോഭനയ്ക്ക് പുരസ്കാരം ലഭിച്ചത്. 

അവാർഡ് വാങ്ങിയ ശേഷം  “സൈമ അവസാനം എനിക്ക് ഒരു അവാർഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ” എന്നായിരുന്നു ശോഭന പറഞ്ഞത്. വേദിയിൽ നിന്ന് മടങ്ങുന്നവഴി കുട്ടികളെ പോലെ ശോഭന തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം.

ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ വലിയ താരനിര അരങ്ങേറിയ ഹിറ്റ് ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. വർഷങ്ങൾക്ക് ശേഷം ശോഭനയും സുരേഷ്​ഗോപിയും ഒന്നിച്ച ചിത്രം എന്ന നിലയിൽ സിനിമ ഏറെ ശ്ര​ദ്ധ നേടിയിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന ബി​ഗ് സ്ക്രീനിൽ എത്തിയത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT