ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഹൂല ഹൂപ്പിൽ തകർപ്പൻ പ്രകടനവുമായി അഹാന; കോവിഡിനെ തോൽപ്പിച്ചത് ആഘോഷമാക്കി താരം, വിഡിയോ 

കോവിഡിനെ തോൽപ്പിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും ആരാധകരെ രസിപ്പിച്ച് എത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് അഹാന കൃഷ്ണ. കോവിഡിനെ തോൽപ്പിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും ആരാധകരെ രസിപ്പിച്ച് എത്തിയിരിക്കുകയാണ് താരം. ഇക്കുറി ഹൂല ഹൂപ്പുമായാണ് അഹാനയുടെ പ്രകടനം. 

അമ്മ സിന്ധു കൃഷ്ണയാണ് അഹാനയുടെ ഡാൻസ് വിഡിയോ കാമറയിൽ പകർത്തിയിരിക്കുന്നത്. എത്ര തവണ റീടേക്ക് വേണ്ടിവന്നാലും യാതൊരു തടസ്സവും പറയാതെ കൂടെ നിൽക്കുന്ന ഒരേയൊരു ആൾ ആണ് അമ്മ എന്ന് ഡാൻസ് വിഡിയോ പങ്കുവച്ച് അഹാന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് താരത്തിന്റെ പ്രകടനം. 

സിനിമാ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് രണ്ടാഴ്ചയിലേറെ ക്വാറന്റീനിലായിരുന്നു താരം. ക്വാറന്റീൻ കാലത്തെ വിശേഷങ്ങൾ പങ്കുവച്ച് അഹാന പുറത്തുവിട്ട വിഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്