വീഡിയോ ദൃശ്യം 
Entertainment

വെട്ടിത്തിളങ്ങുന്ന ​ഗൗൺ ധരിച്ചെത്തി, നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ; കിം കര്‍ദാഷിയന്റെ വിഡിയോ വൈറൽ 

സ്റ്റെയർകെയ്സിന്റെ പടികളിൽ പിടച്ച് ഓരോ പടിയും കിം ചാടിയാണ് കയറിയത്

സമകാലിക മലയാളം ഡെസ്ക്

മോഡല്‍, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക എന്നിങ്ങനെ നിറഞ്ഞുനിൽക്കുന്ന താരമാണ് കിം കര്‍ദാഷിയന്‍. വസ്ത്രവിധാനത്തിലെ വൈവിധ്യം കൊണ്ട് റെഡ് കാര്‍പ്പറ്റുകളില്‍ കിം എപ്പോഴും ശ്രദ്ധനേടാറുണ്ട്. മെറ്റ് ഗാലയിലും കാൻ റെഡ്കാർപ്പറ്റിലുമെല്ലാം കിമ്മിന്റെ ഫാഷൻ ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോഴിതാ മിലാന്‍ ഫാഷന്‍ വീക്കിലെ താരത്തിന്റെ വസത്രമാണ് വാർത്തയായിരിക്കുന്നത്. 

ഹഗ്ഗിങ് സില്‍വര്‍ പാറ്റേണിലെ ​ഗൗൺ ധരിച്ചെത്തിയ കിമ്മിന് മര്യാദയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ലെന്നാണ് വിഡിയോകളിൽ കാണാനാകുക. കോണിപ്പടികള്‍ കയറാനോ കാറില്‍ ഇരിക്കാനോ കിം പാടുപെടുന്നത് വിഡിയോയിൽ കാണാം. സ്റ്റെയർകെയ്സിന്റെ പടികളിൽ പിടച്ച് ഓരോ പടിയും കിം ചാടിയാണ് കയറിയത്. വളരെ ഇറുക്കമുള്ള ​ഗൗൺ ശരീരത്തോട് ഇറുകിപ്പിടിച്ചിരിക്കുന്ന മാതൃകയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

SCROLL FOR NEXT