വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബിഎംഡബ്ല്യു സൈക്കിളിൽ പാഞ്ഞ് മോഹൻലാൽ; 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ'; വിഡിയോ വൈറൽ 

അടുത്ത സുഹൃത്തായ സമീർ ഹംസയാണ് സൈക്കിളിങ്ങ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെള്ള ടീഷർട്ടും ഷോർട്സുമണിഞ്ഞ് ബിഎംഡബ്ല്യു സൈക്കിളിൽ പായുന്ന നടൻ മോഹൻലാലിന്റെ വി‍ഡിയോ ഏറ്റെടുത്ത് ആരാധകർ. പ്രഭാത വ്യായാമത്തിനിടെ ന​ഗരത്തിലൂടെ സൈക്കിളിൽ പോകുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. താരത്തിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൈക്കിളിങ്ങ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

'അനന്തൻറെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുണ്ടെങ്കിലും സൈക്ലിങ് വിഡിയോകൾ അപൂർവ്വമായാണ് ആരാധകരെ തേടിയെത്തുന്നത്. കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. 

മോഹൻലാൽ ചിത്രം  മരക്കാർ അറബിക്കടലിന്റെ സിംഹം ഏറെ വിവാദങ്ങൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു