ചെങ്കൽചൂളയിലെ കുട്ടികൾ നിക്കി ​ഗൽറാണിക്കും കണ്ണൻ താമരക്കുളത്തിനൊപ്പവും/ ഫേയ്സ്ബുക്ക് 
Entertainment

ചെങ്കൽചൂളയിലെ വൈറൽ ചങ്ക്സ് ഇനി സിനിമയിൽ, നിക്കി ​ഗൽറാണിക്കൊപ്പം വിരുന്നിൽ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് ഇവർക്ക് വിളിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായത് ചെങ്കൽചൂളയിലെ ഒരുകൂട്ടെ ആൺകുട്ടികളുടെ ഡാൻസായിരുന്നു. അയൻ സിനിമയിലെ നൃത്തവും സംഘട്ടനവുമെല്ലാം ഒരു മൊബൈൽ കാമറയുടെ സഹായത്തോടെ ഇവർ പുനരാവിഷ്കരിക്കുകയായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ഈ കുട്ടകളെ തേടി സിനിമയിലേക്ക് അവസരം വന്നിരിക്കുകയാണ്. 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് ഇവർക്ക് വിളിയെത്തിയത്. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. സംവിധായകൻ തന്നെയാണ് വിവരം പങ്കുവെച്ചത്. പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണിയുമാണ് വിരുന്നിൽ പ്രധാന വേഷത്തിലെത്തുന്നത്. നായികയായ നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന അജയ് വാസുദേവന്റെ നേതൃത്വത്തിലുളള സംഘത്തിലെ അംഗങ്ങളായിട്ടാണ് വെള്ളിത്തിരയിൽ ഇവരുടെ കന്നി പ്രകടനം. 

സൂര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് കുട്ടികൾ വിഡിയോ ഒരുക്കിയത്. അയനിലെ ​ഗാനം അതുപോലെ ഇവർ കോപ്പി ചെയ്യുകയായിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്. സിനിമയിൽ അഭിനയിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ഇവരുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കണ്ണൻ താമരക്കുളം തന്റെ സിനിമയിൽ കുട്ടികൾക്ക് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. നൃത്തരംഗത്ത് കുട്ടികളുടെ അസാമാന്യ പാടവം കണ്ടതോടെ നിക്കി ഗൽറാണി സൈറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. വിഡിയോ എഡിറ്റ് ചെയ്ത അബിനും വിരുന്നിന്റെ അണിയറയിലുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT