വിദ്യാ ബാലന്‍ ഫെയ്സ്ബുക്ക്
Entertainment

'രണ്ടാഴ്ചയായി മലയാളം സിനിമ മാത്രം': മൂക്കില്ലാ രാജ്യത്തെ ഡയലോഗുമായി വിദ്യാ ബാലന്‍, വിഡിയോ വൈറല്‍

മലയാളം സിനിമയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താരമാണ് വിദ്യാ ബാലന്‍. മലയാളിയായ താരം കഠിനാധ്വാനത്തിലൂടെയാണ് തന്റേതായ സ്ഥാനം നേടിയെടുത്തത്. ഇപ്പോള്‍ മലയാളം സിനിമയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് വിദ്യാ ബാലന്‍ മലയാളത്തിനോടുള്ള സ്‌നേഹം വെളിപ്പെടുത്തിയത്. മുകേഷും തിലകനും സിദ്ധിഖും ജഗതിയും ഒന്നിച്ച മൂക്കില്ല രാജ്യത്ത് എന്ന കോമഡി ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് വിദ്യ അഭിനയിച്ച് കാണിച്ചത്. രണ്ട് ആഴ്ചയായി താന്‍ ഭ്രാന്തമായി മലയാളം സിനിമ കാണുകയാണ് എന്ന കുറിപ്പിനൊപ്പമാണ് വിദ്യ വിഡിയോ പങ്കുവച്ചത്. ലവ് മലയാളം സിനിമ എന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വിഡിയോ വൈറലാവുകയാണ്. 60 ലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. നിരവധി മലയാളികളും വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. മലയാളം സിനിമയില്‍ എന്നാണ് കാണാനാവുക എന്നാണ് വിദ്യാ ബാലനോട് ആരാധകര്‍ ചോദിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലൂടെയാണ് വിദ്യാ ബാലന്‍ അരങ്ങേറ്റം കുറിക്കാനിരുന്നത്. കമല്‍ ചിത്രം പാതി വഴിയില്‍ നിന്നുപോവുകയായിരുന്നു. തുടര്‍ന്ന് 2003ല്‍ ബംഗാളി സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. 2005ല്‍ ഇറങ്ങിയ പരിനീത എന്ന ചിത്രമാണ് വിദ്യയെ ബോളിവുഡില്‍ ശ്രദ്ധേയയാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT