Vidya Balan, Jailer 2 ഇൻസ്റ്റ​ഗ്രാം
Entertainment

വിദ്യ ബാലൻ വീണ്ടും തമിഴിലേക്ക്; 'ജയിലർ 2' വിൽ‌ രജിനികാന്തിനൊപ്പം, അപ്ഡേറ്റ് പുറത്ത്

ഈ വർഷം മാർച്ച് 10 മുതലാണ് ജയിലർ 2 വിന്റെ ചിത്രീകരണം തുടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

രജിനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ജയിലർ 2 വിൽ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

വിദ്യ ബാലന് കഥ ഇഷ്ടപ്പെട്ടുവെന്നും അവർ ജയിലർ 2 വിന്റെ കരാർ ഒപ്പിട്ടെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത വർഷം ഓ​ഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും. ഈ വർഷം മാർച്ച് 10 മുതലാണ് ജയിലർ 2 വിന്റെ ചിത്രീകരണം തുടങ്ങിയത്.

ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 2023 ലാണ് ജയിലറിന്റെ ആദ്യ ഭാ​ഗം പുറത്തുവന്നത്. 200 കോടി ചിത്രം തിയറ്ററുകളിൽ കളക്ഷൻ നേടുകയും ചെയ്തു. രജനികാന്തിനൊപ്പം രമ്യ കൃഷ്ണൻ, മിർണ മേനോൻ, വിനായകൻ, വസന്ത് രവി എന്നിവരും പ്രധാന വേഷത്തിലെത്തി.

ശിവരാജ്കുമാർ, മോഹൻലാൽ എന്നീ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ജയിലർ 2 വിലും മോഹൻലാൽ, ശിവരാജ്കുമാർ, നന്ദമൂരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജയിലറിലെ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിനും ആരാധകരേറെയായിരുന്നു. അതേസമയം ജയിലർ 2 വിൽ നടൻ വിനായകനും ഉണ്ടാകുമെന്നാണ് വിവരം.

Cinema News: Vidya Balan joins Rajinikanth starrer Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

അതിവേഗ റെയില്‍ പദ്ധതി: ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കും; ഇ ശ്രീധരന്‍ ഇന്ന് ഓഫീസ് തുറക്കും

SCROLL FOR NEXT