കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍

ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്
MDMA arrest
കാലിക്കടവിൽ എംഡിഎംഎയുമായി പിടിയിലായവർ ഫയൽ
Edited By:
Updated on: 
1 min read

കാസര്‍കോട്: കാസര്‍കോട് കാലിക്കടവ് എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന്‍ അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

MDMA arrest
തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

കേസില്‍ ഏഴുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഗസ്റ്റ് 9 നാണ് പൊലീസ് പരിശോധനയില്‍ കാസര്‍കോട് കാലിക്കടവില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎയുമായി എറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍ പിടിയിലായത്.

അവരുടെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പൊലീസ്, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ ദൊസാബെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

MDMA arrest
വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം
MDMA arrest
'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി
Summary

Kalikkadavu MDMA smuggling: Key accused arrested in UP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com