വിദ്യാ ബാലൻ ഷെർനി പോസ്റ്ററിൽ നിന്ന് 
Entertainment

വിദ്യാ ബാലന്റെ ഷെര്‍നി ഒടിടി റിലീസിന്, എത്തുന്നത് ആമസോണ്‍ പ്രൈമില്‍

ജൂണിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശകുന്തളദേവിക്ക് ശേഷം വിദ്യാ ബാലന്റെ മറ്റൊരു ചിത്രം കൂടി ഓണ്‍ലൈന്‍ റിലീസിന്. ഫോറസ്റ്റ് ഓഫിസറായി താരം എത്തുന്ന ഷെര്‍നിയാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ജൂണിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ആമസോണ്‍ തന്നെയാണ് ചിത്രത്തിന്റെ വരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടി. വാക്കി ടോക്കിയും കയ്യില്‍ പിടിച്ച് പുല്ലുകള്‍ക്കിടയില്‍ നില്‍ക്കുന്ന വിദ്യയാണ് പോസ്റ്ററില്‍. അമിത് മസുര്‍കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം പറഞ്ഞ ശകുന്തള ദേവിയായിരുന്നു വിദ്യ ബാലന്റെ ആദ്യത്തെ ഒടിടി ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസിന് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!