വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാം
Entertainment

വിമർശനങ്ങൾ കേട്ട് മടുത്തു; എക്സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് വിഘ്നേഷ് ശിവൻ?

അടുത്തിടെ പാൻ-ഇന്ത്യൻ സംവിധായകരുടെ ഒരു ചർച്ചയിൽ വിഘ്നേഷ് പങ്കെടുത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിക്ക് പിന്നാലെയാണ് ഇരുവരുമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാലിപ്പോഴിതാ വിഘ്നേഷ് ശിവനെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു വാർത്തയുടെ പിന്നാലെയാണ് സൈബറിടം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവായിട്ടുള്ള ആൾ കൂടിയാണ് വിഘ്നേഷ്.

സംവിധായകന്റെ എക്സ് അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണെന്നാണ് സോഷ്യൽ മീ‍ഡിയയുടെ കണ്ടെത്തൽ. വിഘ്നേഷ് തന്റെ എക്സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്ന ചർച്ചയിലാണ് സൈബർ ലോകം. താരത്തിന്റെ സജീവമായിരുന്ന അക്കൗണ്ടിന് ഇത് എന്ത് പറ്റിയെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ഒപ്പം സംവിധായകന്റെ മുൻ പോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്. മുൻപ് ധനുഷുമായുള്ള വിവാദത്തെ തുടർന്ന് വിഘ്‌നേഷിനും ഭാര്യ നയൻതാരയ്ക്കും വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ പാൻ-ഇന്ത്യൻ സംവിധായകരുടെ ഒരു ചർച്ചയിൽ വിഘ്നേഷ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയും വിഘ്നേഷിനെതിരെ ട്രോളുകളും വിമർശനവുമുയർന്നിരുന്നു.

വിഘ്നേഷ് ഒരു പാൻ ഇന്ത്യൻ സംവിധായകനല്ലെന്നും പിന്നെ എങ്ങനെയാണ് ചർച്ചയിൽ ഉൾപ്പെടുത്തിയത് എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. നിരന്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെയാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതെന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്. എന്നാൽ ഇതേക്കുറിച്ച് വിഘ്നേഷോ നയൻതാരയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍