Vijay and Trisha  
Entertainment

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സം​ഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ വിവാ​ഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം ശ്രമം നടത്തുന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരുകക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സജീവ രാഷ്ട്രീയത്തിലേക്കു കടന്ന വിജയ് തന്റെ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Vijay and Trisha attend Kalpathi Suresh’s son's wedding reception after his wife Sankgeetha filed for divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് സർക്കാരിന്റെ ലക്ഷ്യം'; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കയ്യടിച്ച് സ്വാമി സച്ചിദാനന്ദ

22 പേരുമായി തുടങ്ങി, കളി തീർന്നപ്പോൾ 19 താരങ്ങൾ മാത്രം! 3 റെഡ് കാർഡുകൾ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം

രാജ്യത്തെ 170 മണ്ഡലങ്ങൾ വിഭജിക്കണം, ആകെ ലോക്സഭ സീറ്റ് 824 ആകും, കേരളത്തിൽ 30; പുതിയ നിർദേശം

മാസപ്പടി കേസില്‍ വീണയ്ക്ക് വീണ്ടും സമന്‍സ്; ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം

ആർപ്പുവിളിച്ചും ആവേശം കൂട്ടിയും ചിലപ്പോൾ നിരാശപ്പെടുത്തിയും... ലോകകപ്പ് നമ്മൾക്ക് സമ്മാനിക്കുന്ന ആരോഗ്യ​ഗുണങ്ങൾ

SCROLL FOR NEXT