ടെലിവിഷൻ ദൃശ്യം 
Entertainment

അമ്മ യോ​ഗത്തിന് എത്തി വിജയ് ബാബു; വരവേറ്റ് അം​ഗങ്ങൾ

പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു യോ​ഗത്തിന് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന നടൻ വിജയ് ബാബു താരസംഘടനയായ അമ്മ യോ​ഗത്തിന് എത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു വിജയ് ബാബു അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് എത്തിയത്. വിജയ് ബാബുവിനെ മറ്റ് അം​ഗങ്ങൾ വരവേറ്റു. 

പീഡന ആരോപണം വന്നതിനു പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗത്വത്തിൽ നിന്ന് വിജയ് ബാബു രാജിവച്ചിരുന്നു. കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ചായിരുന്നു രാജി. നിലവിൽ ഇദ്ദേഹം സംഘടനയിൽ അം​ഗമാണ്. അതിനാലാണ് ഇന്ന് യോ​ഗത്തിൽ പങ്കെടുക്കുന്നത്. പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു യോ​ഗത്തിന് എത്തിയത്. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്ക് തുടർച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്.

കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോ​ഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്‌കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം. കോവിഡ്മൂലം കഴിഞ്ഞ രണ്ടുവർഷം സംഘടനയ്ക്കു താരഷോ പോലുള്ള പരിപാടികൾ നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പു നടത്തിയ താരഷോയിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നൽകിയിരുന്നു.വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ താരസംഘടന നടപടിയെടുത്തില്ലെന്നാരോപിച്ച് നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT