'തിയറ്ററിൽ ജനം കുറയുന്നതിനു കാരണം എന്താണ്?' ചോദ്യവുമായി തരുൺ മൂർത്തി

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് തരുൺ മൂർത്തിയുടെ പോസ്റ്റ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പ്പറേഷൻ ജാവ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായ സംവിധായകനാണ് തരുൺ മൂർത്തി. സൗദി വെള്ളക്ക എന്ന ചിത്രമാണ് തരുണിന്റേതായി ഇനി പുറത്തിറക്കാനുള്ളത്. ഇപ്പോൾ തിയറ്ററിൽ ജനം കുറയാനുള്ള കാരണം എന്തെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് തരുൺ മൂർത്തിയുടെ പോസ്റ്റ്. 

മലയാള സിനിമ വളരണം, നമ്മുടെ സിനിമ കാൾ ലോകം സംസാരിക്കണം എന്ന ആഗ്രഹത്തിൽ നമ്മളിൽ പലരും എവിടെ  സിനിമകൾ ചെയുന്നത് എന്ന് വിശ്വസിക്കുന്നു...!!!പക്ഷെ തീയേറ്ററിൽ ജനം കുറയുന്നതിനു കാരണം എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്...!!!- തരുൺ മൂർത്തി കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. സംവിധായകൻ ജിയോ ബേബിയും കമന്റുമായി എത്തി. നല്ല സിനിമകൾ കുറയുന്നു എന്നത് തന്നെ ആണ് ഒരു കാരണം..ഇപ്പോളും ഏതേലും തരത്തിൽ എന്റർടെയ്ൻമെന്റ് നൽകുന്ന സിനിമക്ക് ആളുകൾ വരുന്നുണ്ട്....പിന്നെ പെട്ടന്ന് OTT വരും ...അതും മറ്റൊരു കാരണം ആണ്....നല്ല സിനിമക്ക് ആള് വരും...നീ തെളിയിച്ചു.- എന്നാണ് ജിയോ കുറിച്ചു. ലോക്ക്ഡൗണിന് ശേഷമാണ് ആളുകൾ തിയറ്ററിൽ കേറാറായത് എന്നായിരുന്നു ചിലരുടെ കമന്റുകൾ. 

അതിനിടെ പരിഹാസവുമായും ചിലരെത്തി.  ഭീഷ്മ, ആർആർആർ, കെജിഎഫ്, വിക്രം എന്നീ സിനിമകൾക്ക് നല്ല പോലെ ആള് കേറിയല്ലോ. നിങ്ങളീ പ്രകൃതി പടങ്ങൾ ഒക്കെ ഒന്ന് മാറ്റി കുറച്ച് വലിയ തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് വായോ.- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി തരുൺ രം​ഗത്തെത്തി. 

പ്രകൃതി പടം എന്ന് മുദ്ര കുത്തിയത് ഞാൻ ചെയ്ത സിനിമ ആണോ!! തീയേറ്ററിൽ കാണാൻ അനുഭവിക്കാൻ തന്നെയാണ് ഓരോ സിനിമയും ചെയുന്നത്. പോസ്റ്റ് പ്രൊഡക്ഷനിൽ അത്രത്തോളം സമയം ചിലവായിക്കാറുണ്ട്. സൗണ്ട് ഡിസൈനിങ് എന്നത് അത്രയേറെ പ്രധാനം ആണ് ഞങ്ങളുടെ സിനിമകൾക്ക്. Atmos,7.1,തീയേറ്ററിൽ സിനിമ maxm സിനിമ കാണിക്കാൻ ഓപ്പറേഷൻ ജാവ മുതൽ വാശി പിടിക്കുന്ന ആളാണ് ഞാൻ. കാണാൻ വരുന്ന പ്രേക്ഷകനെ അത്ര യേറെ ബഹുമാനിച്ചണ് സിനിമ ഒരുക്കുന്നത്. അത് പ്രകൃതി ആണോ വികൃതി ആണോ ക്രിഞ്ച്ആ ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല. മുടക്കുന്ന പൈസക്ക് അത്രയേറെ തന്നെ പ്രേക്ഷകന് കൊടുക്കണം എന്ന് വിശ്വസിക്കുന്നു. ഓപ്പറേഷൻ ജാവ കാണാൻ 150 മുടക്കിയാൽ അവനെ എന്റർടെയ്ൻ ചെയ്യാനും, ഇൻഫർമേറ്റീവ് ആക്കാനും ശ്രമിച്ചിരുന്നു. ചിന്തിക്കാനും ശ്രമിച്ചിരുന്നു അത് പോലെ തന്നെയാണ് പ്രവീൺ ഇപ്പോ എങ്ങനെയോ മുദ്ര കുത്തിയ പുതിയ ചിത്രവും കാണാൻ വരുന്നവനെ അത്രയേറെ ബഹുമാനിച്ചു തന്നെ ചെയുന്ന സിനിമ. സിനിമ ഇറങ്ങിയാലും ഈ കമന്റ്‌ ഡിലീഫ്ഫ് ആക്കാതെ എവിടെ ഉണ്ടാകും. - എന്നാണ് തരുൺ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com