ഡോക്ടറുടെ വേഷത്തിലെത്തി പരിശോധിച്ചു, പുലർച്ചെ പണവുമായി കടന്നു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ കവർച്ച 

പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ പണവുമായി കടന്നുകളഞ്ഞെന്ന് പരാതി. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. 3500രൂപ നഷ്ടപ്പെട്ടു. 

വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗോമതിയും  ഭിന്നശേഷിക്കാരിയായ മകൾ സുനിതയും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളജിലെത്തിയത്. ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചിരുന്നു. സ്റ്റെതസ്കോപ്പൊക്കെ ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഇവർക്ക്. ഇയാൾ പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് ഇവർ പറയുന്നത്. 

44ആം നമ്പര്‍ പേ വാർഡിലാണ് മോഷണം നടന്നത്. മെഡിക്കൽ കോളജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com