വിജയ് ബാബു 
Entertainment

വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

വിജയ് ബാബു രാജ്യം വിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുക ലക്ഷ്യമിട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ  നിഗമനം.

കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ഏപ്രില്‍ 22ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇരയുടെ പേര് വെളിപ്പെടുത്തിതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

ഉമേഷിന് വിനയായത് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഎം അനുകൂല നിലപാട് കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം

തൊടുപുഴ നഗരസഭ ഭരണസമിതിയിൽ തമ്മിലടി രൂക്ഷം: ചെയർപേഴ്സൺ സാബിറ ജലീലിനെതിരെ അഴിമതിയാരോപണവുമായി ഭരണപക്ഷ കൗൺസിലർമാർ