മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

നിരീശ്വരവാദി പേജുകൾ ഏറ്റവുമധികം പിന്തുടരുന്നത് പെൺകുട്ടികളെന്നും പരാമർശം
km shaji
കെഎം ഷാജി
Edited By:
Updated on: 
1 min read

മലപ്പുറം: മുസ്ലിം പെൺകുട്ടികളുടെ ചിന്തകളിലും ജീവിത വീക്ഷണങ്ങളിലും ദൃശ്യമാകുന്ന വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും ശരിയായ രീതിയിൽ ഉൾക്കൊള്ളാനും അവരെ നേർവഴിക്ക് നയിക്കാനും സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കോഴിക്കോട് സർവകലാശാലയിൽ നടന്ന സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കവെയാണ് സമുദായ സംഘടനകളുടെ പരമ്പരാഗത സമീപനങ്ങളെയും പുതിയ തലമുറ നേരിടുന്ന വൈജ്ഞാനിക വെല്ലുവിളികളെയും കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്.

km shaji
യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

പെൺകുട്ടികളുടെ ഇടയിലുണ്ടാകുന്നത് വെറുമൊരു പുരോഗതി മാത്രമല്ലെന്നും അതൊരു വലിയ കുതിച്ചുചാട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ പെൺകുട്ടികൾ എത്രത്തോളം മുന്നോട്ടുപോയിക്കഴിഞ്ഞു എന്ന കാര്യം സമുദായ നേതൃത്വം എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ തനിക്ക് ആശങ്കകളുണ്ട്. അവരുടെ ഈ വളർച്ചയെ കൃത്യമായി അഭിസംബോധന ചെയ്യാനും അവരെ ക്രിയാത്മകമായി വഴിതിരിച്ചുവിടാനും നിലവിൽ എന്തെങ്കിലും ഗൗരവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നും ആരെങ്കിലും ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

km shaji
ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

കേരളത്തിലെ നിരീശ്വരവാദി പേജുകളെ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നത് മുസ്ലിം പെൺകുട്ടികളാണെന്നത് അപകടകരമായ ഒരു പ്രവണതയായി കാണേണ്ടതുണ്ടെന്നും കെഎം ഷാജി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്ന റീലുകൾ വെറുതെ കണ്ടുതീർക്കുന്ന ലാഘവത്തോടെയാണ് ആൺകുട്ടികൾ പല വിഷയങ്ങളെയും സമീപിക്കുന്നത്. എന്നാൽ പെൺകുട്ടികൾ കാര്യങ്ങളെ ആഴത്തിൽ കാണുകയും ചിന്തിക്കുകയും അവരുടെ ഉള്ളിൽ നിരന്തരമായ ആലോചനകളും ആശങ്കകളും ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. ചോദ്യങ്ങളും സംശയങ്ങളുമുള്ള ഈ പെൺകുട്ടികളെ ചേർത്തുപിടിക്കാനും അവരെ ശരിയായ ദിശയിലേക്ക് നയിക്കാനും സംഘടനകൾ എന്ത് ശ്രമമാണ് നടത്തുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

km shaji
'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

മാറുന്ന കാലഘട്ടത്തിനനുസരിച്ച് നിലപാടുകളിൽ മാറ്റം വരുത്താതെ പല സംഘടനകളും ഇപ്പോഴും കർക്കശമായ പഴയ നിലപാടുകളിൽത്തന്നെ ഉറച്ചുനിൽക്കുകയാണ്. പുതുതലമുറയോടുള്ള ഉത്തരവാദിത്തം സംഘടനകൾ കൃത്യമായി നിറവേറ്റുന്നുണ്ടോ എന്ന് പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പുതിയ തലമുറയുടെ ചോദ്യങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ സംഘടനകൾ തങ്ങളുടെ കടമകൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ടോ എന്ന് സമുദായം ഗൗരവമായി വിലയിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Summary

Local Self-Government Department Minister K.M. Shaji has expressed profound concern over whether Muslim community organizations possess the readiness to properly understand, engage with, and guide the rapidly evolving aspirations of young Muslim girls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com