

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് ജാമ്യം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തെ കേസിലാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്. അശ്വന്തിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് ‘ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി’ എന്നായിരുന്നു മറുപടി.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കി എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അശ്വന്തിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിച്ച പൊലീസ് രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുക ആയിരുന്നു.
സിനിമ റിവ്യൂകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് അശ്വന്ത്. പരിഹാസം കലർന്ന രീതിയിൽ സിനിമകൾക്കതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന അശ്വന്തിന് 5 ലക്ഷത്തിൽ അധികം ആളുകളാണ് യൂട്യൂബിൽ മാത്രം പിന്തുടരുന്നത്.
ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്ന അശ്വന്തിന്റെ സിനിമ റിവ്യൂവിനെതിരെ ചലച്ചിത്ര മേഖലയിൽ നിന്ന് മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates