'നന്ദി മോദി'... സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത

സഭാംഗങ്ങളായ ഡാനിമോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നിവരെ മോചിപ്പിക്കാൻ വേണ്ടി നടത്തിയ ഇടപെടലിലാണ് മെത്രാപ്പൊലീത്ത നന്ദി അറിയിച്ചത്.
Mar Thoma Metropolitan
Mar Thoma Metropolitan Thanks PM Modi and Centre for Securing Release of Church Members from Saudi Arabia.Special arrangment
Edited By:
Updated on: 
1 min read

പത്തനംതിട്ട: സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മാർത്തോമാ സഭാംഗളങ്ങളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദി പറഞ്ഞു മെത്രാപ്പൊലീത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കത്ത് അയച്ചു. സഭാംഗങ്ങളായ ഡാനിമോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നിവരെ മോചിപ്പിക്കാൻ വേണ്ടി നടത്തിയ ഇടപെടലിലാണ് മെത്രാപ്പൊലീത്ത നന്ദി അറിയിച്ചത്.

Mar Thoma Metropolitan
'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍

മോചനം ഉറപ്പാക്കാൻ നരേന്ദ്രമോദിയും പ്രധാനമന്ത്രിയുടെ ഓഫിസും നടത്തിയ നിരന്തര ശ്രമങ്ങൾക്കു നന്ദി രേഖപ്പെടുത്തിയുള്ള കത്ത് ഈ മാസം 9നാണ് അയച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സഹാനുഭൂതിയോടെയുള്ള പരിഗണനയെയും സത്വര ഇടപെടലിനെയും അങ്ങേയറ്റം വിലമതിക്കുന്നതായി കത്തിൽ പറയുന്നു. ഇവരുടെ മോചനം സാധ്യമാക്കിയ സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ ശ്രമങ്ങളെയും ഏകോപനത്തെയും കത്തിൽ പ്രശംസിക്കുന്നുണ്ട്.

Mar Thoma Metropolitan
'ഒരു മുസ്ലിം മുഖ്യമന്ത്രിയില്ലെന്ന സങ്കടം തീർന്നു, തികഞ്ഞ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായല്ലോ'; വിഡി സതീശനെ പരിഹസിച്ച് വഹാബ് സഖാഫി മമ്പാട്

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തടവിലായിരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വിശാല സമൂഹത്തിനും ഇതു വലിയ ആശ്വാസവും സന്തോഷവും നൽകി. മോചനം സാധ്യമാക്കാൻ ഇടപെടൽ നടത്തിയ എല്ലാവരോടും നന്ദിയെന്നും മെത്രാപ്പൊലീത്ത അയച്ച കത്തിൽ പറയുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടർ സേവനത്തിനായി പ്രാർഥിക്കുന്നു എന്നും ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള കത്തിൽ മെത്രാപ്പൊലീത്ത പറയുന്നു. 

Mar Thoma Metropolitan
ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍
Mar Thoma Metropolitan
അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്
Summary

Mar Thoma Metropolitan Thanks PM Modi and Centre for Securing Release of Church Members from Saudi Arabia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com