'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍

'God didn't forsake me; I felt disheartened when I got injured' — Sreeshankar speaks via video call after winning silver.
വികെ ശ്രീകണ്ഠന്‍ എംപി ബിജിമോള്‍
Edited By:
Updated on: 
1 min read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ ശ്രീ ശങ്കര്‍ വിഡിയോ കോളിലൂടെ അമ്മ ബിജിമോളെയും കുടുംബാംഗങ്ങളെയും വിളിച്ചു. അച്ഛന്‍ എസ്. മുരളി, സഹോദരി പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ വിഡിയോ കോളില്‍ പങ്കാളികളായി. ശ്രീശങ്കറിന് സംസ്ഥാന സര്‍ക്കാരും കേരളവും അര്‍ഹമായ സ്വീകരണം നല്‍കുമെന്ന് എംപി വികെ ശ്രീകണ്ഠനും പറഞ്ഞു.

നാലാമത്തെ ചാട്ടത്തില്‍ പരിക്കേറ്റപ്പോള്‍ ഏറെ വിഷമം തോന്നിയെങ്കിലും ദൈവം നമ്മെ കൈവിട്ടില്ലെന്നും സില്‍വര്‍ മെഡല്‍ നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്നും കണ്ണീരോടെ അമ്മ ബിജിമോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലം എം.പി ഉള്‍പ്പെടെയുള്ള പ്രമുഖരും കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെക്കാനെത്തിയിരുന്നു. പാലക്കാടിനും കേരളത്തിനും ഒപ്പം രാജ്യത്തിനാകെ അഭിമാനകരമായ നിമിഷമാണിതെന്ന് കുടുംബം വ്യക്തമാക്കി.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള ഈ നേട്ടം മലയാളികള്‍ക്കാകെ അഭിമാനമാണെന്നും കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണ ശ്രീശങ്കറിന് ലഭ്യമാകുമെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. ശ്രീശങ്കര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ കുടുംബാംഗങ്ങള്‍, താരത്തെ കേരളം നെഞ്ചിലേറ്റുമെന്നും വ്യക്തമാക്കി. മകന്റെ കഠിനാധ്വാനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന പിന്തുണയ്ക്ക് ശ്രീശങ്കറിന്റെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു. അവസാന ജംപ് വരെ പോരാടാനാണ് അവന്‍ ശ്രദ്ധിച്ചതെന്നും, അടുത്ത പ്രധാന ലക്ഷ്യം ഒളിംപിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുകയാണെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

8.07 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ രണ്ടാമതെത്തിയത്. നാലാം ശ്രമത്തിനിടെ പരിക്കേറ്റ് പിന്‍മാറിയിട്ടും ശ്രീശങ്കറിന് വെള്ളി മെഡല്‍ നേടാനായി. രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കര്‍ വെള്ളി മെഡലിലേയ്ക്കുള്ള ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 7.66, മൂന്നാം ശ്രമത്തില്‍ 7.56 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തില്‍ പരിക്കേറ്റതോടെ അഞ്ച്, ആറ് റൗണ്ടുകളില്‍ ശ്രീശങ്കര്‍ മത്സരിച്ചിരുന്നില്ല. എങ്കിലും മറ്റ് താരങ്ങളൊന്നും ശ്രീശങ്കറിനെ മറികടക്കാതിരുന്നതോടെ താരം വെള്ളി സ്വന്തമാക്കുകയായിരുന്നു.

Summary

'God didn't forsake me; I felt disheartened when I got injured' — Sreeshankar speaks via video call after winning silver.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 kerala medicine shortage health director audio message
Rahul Gandhi, VD Satheesan
 A. Vijayaraghavan
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com