ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

Two arrested for driving a bike into the Vice President's convoy.
അഷ്കർ, നാദിര്‍ഷാ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്.

ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Two arrested for driving a bike into the Vice President's convoy.
ഷോക്ക് ! കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി

തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംക്ഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Summary

Two arrested for driving a bike into the Vice President's convoy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com